പാലാ: കരൂർ ലാറ്റക്സ് ഫാക്ടറിയിലെ പെൻഷൻ പറ്റിയ ജോലിക്കാർക്ക് മാനേജ്മെൻ്റ് നൽകുവാൻ ഉള്ള ആനുകൂല്യങ്ങൾ വർഷങ്ങളായിട്ടും നാളിതുവരെ നൽകിയിട്ടില്ല. ആയതിനാൽ മുഴുവൻ ആനുകൂല്യങ്ങളും ഉടൻ നൽകണം എന്ന് സംയുക്ത തൊഴിലാളി യൂണിയൻ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.

സംയുക്ത തൊഴിലാളി യൂണിയൻ സമ്മേളനത്തിൽ (കെ.ടി.യു.സി.എം) യൂണിയൻ പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൽ,ബി.എം.എസ് യൂണിയൻ സെക്രട്ടറി കെ.എസ് ശിവദാസൻ ,ഷാജു ചക്കാലയിൽ ,എം.ഒ തോമസ് ,

റ്റി.ആർ ബാബു ,സെബാസ്റ്റ്യൻ ജോസഫ് ,റോയി മാത്യു ,പി.ജെ തോമസ്,മാനുവൽ,എം.ഡി ബാബു, എൻ.സി മൈക്കിൾ, റ്റി.പി ഫിലിപ്പ് ,ജോസ് പരമല, ഡോളിമാത്യു , കെ.വി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

