Kerala

മോഷ്ടിച്ച ഓട്ടൊയുമായി കാമുകിക്കൊപ്പം കടക്കാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍

പത്തനംതിട്ട: മോഷ്ടിച്ച ഓട്ടൊയുമായി കാമുകിക്കൊപ്പം കടക്കാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. കുറ്റിപ്പുറം സ്വദേശി അനന്തകൃഷ്ണനാണ് അറസ്റ്റിലായത്.

മലപ്പുറത്തെ കുറ്റിപ്പുറത്തു നിന്നും മോഷ്ടിച്ച ഓട്ടോയുമായാണ് പ്രതി കടന്നത്. ഓട്ടോയുമായി കാമുകിക്കൊപ്പം പത്തനംതിട്ടയിലൂടെ യാത്ര ചെയ്യവെ ജില്ലയിലെ മറ്റൊരു മോഷണശ്രമക്കേസില്‍ അന്തകൃഷ്ണൻ പിടിയിലാവുകയായിരുന്നു.

മേയ് 28ന് അനന്തകൃഷ്ണൻ ഓട്ടോറിക്ഷ മോഷ്ടിച്ചതായും മെയ് 30ന് വാഴമുട്ടത്തെ സെന്റ് ബെഹനാൻ പള്ളിയില്‍ ജനല്‍ച്ചില്ല് തകർത്ത് അതിക്രമിച്ചു കയറാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞത്. ഓട്ടോറിക്ഷ പാർക്ക് ചെയ്തിരുന്ന വയലിനടുത്ത് ഇയാളെ കണ്ടതായി നാട്ടുകാ‌ർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top