കോട്ടയം ജില്ലയിൽ ഇന്നലെ ശാന്തമായ രാത്രി : പ്രകൃതിക്ഷേഭവുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്ട സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല കോട്ടയം ജില്ലയിലെ ചില ഇടങ്ങളില്‍ രാത്രി നേരിയ തോതില്‍ മഴ ഉണ്ടായിരുന്നു. നിലവില്‍ തെളിഞ്ഞ കാലാവസ്ഥയാണ്, ജില്ലയില്‍ നിലവില്‍ 33 ക്യാമ്പുകള്‍ ഉണ്ട്, ഫാമിലി 447, പുരുഷന്‍മാര്‍ 529, സ്ത്രികള്‍ 587 കുട്ടികള്‍ 230 ആകെ 1346 .

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ജൂൺ 4) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

