കോട്ടയം :കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിലെ എ എ പി യെ നിയന്ത്രിക്കുന്നത് സിപിഐഎം ആണെന്ന് ഏറെ പേർ പറഞ്ഞു കേൾക്കാറുണ്ട് .അരവിന്ദ് കെജ്‌രിവാളും പിണറായിയും തമ്മിലുള്ള അടുപ്പം മൂലം പല ഘട്ടങ്ങളിലും സിപിഎം നെ സഹായിക്കുന്ന നിലപാടാണ് എ എ പി കേരളത്തിൽ കൈക്കൊണ്ടിട്ടുള്ളത് . എന്നാൽ സിപിഎം നെ കൊണ്ട് ഡൽഹിയിൽ എ എ പി ക്കു ഗുണമൊന്നും ഇല്ലതാനും .അവിടെ കേരളത്തിലെ ഫോർവേഡ് ബ്ലോക്കിന്റെ ശക്തി പോലും സിപിഎം നില്ല .നീലകണ്ഠൻ കേരളത്തിലെ എ എ പി യുടെ പ്രസിഡണ്ട് ആയിരുന്ന അവസരത്തിൽ എ എ പി കേരളാ ഘടകത്തിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്ന് പറഞ്ഞപ്പോൾ എ എ പി; യു ഡി എഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചപ്പോൾ അരവിന്ദ് കെജ്‌രിവാൾ ഇടപെട്ട് എൽ ഡി എഫിന് പിന്തുണ പ്രഖ്യാപിപ്പിക്കുകയും അവസാനം നീലകണ്ഠനെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നത് എ എ പി യിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരുന്നു. .

പിന്നട് വന്ന സിറിയക് തോമസ് സംഘടന ചലിപ്പിക്കുകയും ഉജ്ജ്വല പ്രവർത്തനം കാഴ്ച വച്ച് സംഘടന വളരുകയും സിപിഎം നേതാക്കൾ വരെ എ എ പി യിൽ ചേരുകയും ചെയ്തപ്പോൾ.കേരളാ ഘടകം തന്നെ കെജ്‌രിവാൾ പിരിച്ചു വിട്ടു .ഏകദേശം ഒരു വർഷക്കാലം സംഘടനയെ ഫ്രീസ് ചെയ്തത് അണികളിൽ വൻ കൊഴിഞ്ഞു പോക്ക് സൃഷ്ടിക്കുകയും ചെയ്തു .അത് തന്നെയായിരുന്നു ,സിപിഎമ്മും കെജ്‌രിവാളും ഉദ്ദേശിച്ചിരുന്നത് .തോന്നുന്ന രീതിയിലുള്ള നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ചു പലരും പാർട്ടി വിട്ടു .ഇപ്പോൾ പഴയ ആം ആദ്മിയുടെ നിഴൽ മാത്രമാണ് കേരളത്തിലുള്ളത് .

അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിനെ ആം ആദ്മി പാർട്ടി പിന്തുണക്കില്ല. പിവി അൻവറിന്‍റെ മുന്നണിയിലും ആം ആദ്മി പാർട്ടി ഭാഗമാകില്ല. അൻവർ രൂപീകരിച്ച ജനാധിപത്യ പ്രതിപക്ഷ പ്രതിരോധ മുന്നണിയിലും ഭാഗമാകേണ്ടതില്ലെന്നാണ് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ പാർട്ടി സംസ്ഥാന നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം.
എഎപി സംസ്ഥാന ഘടകം അൻവറിനൊപ്പം നിലപാടെടുത്തതിന് പിന്നാലെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും ബൃന്ദ കാരാട്ടും ദില്ലിയിലെ അരവിന്ദ് കെജ്രിവാളിന്‍റെ വസതിയിലെത്തി ചർച്ച നടത്തിയിരുന്നു. ദില്ലി നിയമസഭാ പ്രതിപക്ഷ നേതാവ് അതിഷിയും ചർച്ചയിൽ ഭാഗമായിരുന്നു. ഇതിനുശേഷമാണ് എഎപിയുടെ നിലപാട് മാറ്റം.കേരളത്തിൽ എ എ പി സിപിഎം ന്റെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്ന് എ എ പി യിൽ തന്നെ അഭിപ്രായം രൂപം കൊണ്ടിട്ടു വര്ഷമേറെയായി .കുറെ പേര് ട്വന്റി ട്വന്റിയിൽ പോയെങ്കിലും അവിടെയും സാബു എം ജേക്കബ്ബിന്റെ ഏകാധിപത്യ നിലപാടുകളാണ് നയിക്കുന്നതെന്നതിനാൽ എ എ പി യിൽ നിന്നും പോയവരൊക്കെ ഖിന്നരാണ്.ഇപ്പോൾ വീണ്ടു ഉട്ടോപ്യൻ തീരുമാനങ്ങൾ സബ് എം ജേക്കബ്ബ് സ്വീകരിച്ചിട്ടുണ്ട് .തദ്ദേശ തെരെഞ്ഞെടുപ്പിൽ നൂറ് ശതമാനം സീറ്റുകളും സ്ത്രീകൾക്ക് വേണമെന്ന നിലപാടാണ് സാബുവിനുള്ളത്.അതും ട്വന്റി ട്വന്റിയിൽ ഭിന്നത സൃഷ്ടിച്ചിട്ടുണ്ട് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

