തൊടുപുഴ പോലീസ് സ്‌റ്റേഷനിലെ തൊണ്ടിമുതലായ വിലകൂടിയ സ്പോർട്സ് സൈക്കിൾ മോഷ്ട്ടിച്ച് കാളിയാർ സ്റ്റേഷനിലെ പോലീസുകാരൻ, കാളിയാർ സ്റ്റേഷനിൽ നിന്നും തൊടുപുഴ DYSP ഓഫീസിൽ അറ്റാച്ച് ചെയ്ത് ഡ്യൂട്ടി ചെയ്തിരുന്ന ജയ്മോന് എതിരെയാണ് ആരോപണം

മെയ് മാസം പതിനെട്ടിന് രാത്രി സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന വില കൂടിയ സ്‌പോർട്സ് സൈക്കിളാണ് പോലീസുകാരൻ മോഷ്ട്ടിച്ച് കടത്തിക്കൊണ്ട് പോയത്.മോഷണം തിരിച്ചറിഞ്ഞ സ്‌റ്റേഷനിലുള്ളവർ CCTV സഹായത്തോടെ ആളെ തിരിച്ചറിഞ്ഞതോടെ മെയ് 24ന് മോഷണമുതൽ സ്റ്റേഷനിൽ തിരിച്ച് എത്തിപ്പിക്കുകയായിരുന്നു

12 വർഷത്തോളമായി DySP ഓഫീസിൽ ജോലി ചെയ്തിരുന്ന മോഷ്ടാവായ പോലീസുകാരനെ രക്ഷിക്കാൻ DySP തന്നെ രംഗത്തിറങ്ങിയെങ്കിലും, സ്റ്റേഷനിലെ മറ്റ് പോലീസുകാർ വിവരം മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.എന്തായാലും സംഭവം സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചും ,ജില്ലാ സ്പെഷ്യൽ ബ്രാഞ്ചും ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് വിവരം
ഒന്നരക്കിലോ മാങ്ങ മോഷ്ട്ടിച്ച പോലീസുകാരനെ പിരിച്ച് വിടാൻ റിപ്പോർട്ട് നൽകിയത് ഇതേ DySP ഓഫീസിൽ നിന്ന് തന്നെയാണെന്ന് പോലീസുകാർ തന്നെ പറയുന്നു

