18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി വിരാട് കോഹ്‌ലിയുടെ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു ചരിത്രം കുറിച്ചു. പഞ്ചാബ് കിങ്സിനെ 6 റൺസിന് തോൽപ്പിച്ച് 18 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ചത്.

ആദ്യ ഇന്നിങ്സിൽ ആർ സി ബി ബാറ്റിങ്ങിനിറങ്ങിയെങ്കിലും ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയടക്കമുള്ളവർക്ക് പതറി, രണ്ടാമത്തെ ഇന്നിങ്സിലെ ബൗളിങ്ങിൽ തിരിച്ച് പിടിക്കുകയായിരുന്നു. 15 ഓവറുകൾക്ക് ശേഷം അടിപ്പിച്ചുള്ള വിക്കറ്റുകൾ മുതൽക്കൂട്ടായി.

പഞ്ചാബ് കിങ്സ് വിജയത്തിനായി 191 റൺസ് ലക്ഷ്യം പിന്തുടർന്നെങ്കിലും,ജോഷ് ഹേസൽവുഡ്, കൃണാൽ പാണ്ട്യ എന്നിവരുടെ കൃത്യമായ ബൗളിംഗ് പ്രകടനം അവരുടെ വിജയാശകൾ തകർത്തു.
ഈ വിജയത്തോടെ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎൽ ചരിത്രത്തിൽ ആദ്യമായി കിരീടം നേടുന്ന ടീമായി മാറി, 18 വർഷമായി പിന്തുണക്കുന്ന ആരാധകർ ഇതോടെ ഏറെ സന്തോഷത്തിലാണ്. സോഷ്യം മീഡിയയിൽ ആരാധകരുടെ വിജയാഘോഷമാണ് നടന്നുകൊണ്ടിരിക്കുന്നത്.

