നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂരില്‍ മത്സരം കടുക്കുമെന്നു ഉറപ്പായി.

സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എന്നതാണ് സ്വരാജിന്റെ പ്രത്യേകത.പിണറായിയുടെ ഉറ്റ അനുയായി ആയിരുന്നെങ്കിലും ഈയടുത്ത കാലത്തായി നിരന്തരമായി സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാതെ അദ്ദേഹം തന്റെ നീരസം മറച്ചു വച്ചു.അദ്ദേഹത്തിന്റെ പിണക്കത്തിനും ഒരു മറുമരുന്നാവും ഈ സ്ഥാനാർത്ഥിത്വം.

പിണറായി വി എസ് യുദ്ധം മുറുകിയപ്പോൾ വി എസ്സിന് ക്യാപ്പിറ്റൽ പണീഷ്മെന്റ് നൽകണം എന്നാവശ്യപ്പെട്ട് ശക്തനായ പിണറായി ഭക്തനായി മാറിയ സ്വരാജ് മുഹമ്മദ് റിയാസിന്റെ ഉദ്യോഗസ്ഥ മനോഭാവത്തെ തുറന്നു എതിർക്കുന്നതിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നില്ല .പക്ഷെ വിജയിച്ചു കയറിയാൽ മന്ത്രി സഭയിലേക്കായിരിക്കും സ്വരാജ് കയറുക എന്ന നേട്ടവും അദ്ദേഹത്തിനും നിലമ്പൂരിനുമുണ്ട് .
ആര്യാടൻ മുഹമ്മദ് മന്ത്രി ആയ ശേഷം മന്ത്രിയില്ലാതായ നിലമ്പൂരിനു മന്ത്രിയെ ആയിരിക്കും സ്വരാജിന്റെ വിജയത്തിലൂടെ കൈവരിക .പക്ഷെ ആര്യാടൻ ഷൗക്കത്തും ജനകീയനാണ്.അൻവറിനെ അനുനയിപ്പിക്കുന്നതിലായിരിക്കും യു.ഡി.എഫിൻ്റെ വിജയവും തെളിയുക
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

