പാലാ – 2015 മെയ് 30ന് യശ്ശ:ശരീരനായ ശ്രീ കെ. എം മാണിസാർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ച നഗരസഭയുടെ മെഡിക്കൽ ലാബിന് ഇന്ന് 10 -വയസ്സ് തികയുകയാണ്.

പ്രവർത്തന മികവുകൊണ്ടും സേവനം കൊണ്ടും ഈ ചുരുങ്ങിയ കാലം കൊണ്ട് പാലാ നഗരസഭയുടെ അഭിമാനവും നഗരവാസികളുടെ ചങ്കുമായി മാറിയിരിക്കുകയാണ് ഈ മെഡിക്കൽ ലാബ്. കുര്യാക്കോസ് പടവൻ ചെയർമാൻ ആയിരുന്ന കാലത്താണ് 2015 -ൽ ഈ ലാബ് തുടങ്ങുന്നത്. തുടർന്ന് നാളിതുവരെ വന്ന കൗൺസിലുകൾ ലാബിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നു. ഏറെക്കുറെ ജീവൻ രക്ഷാദായകമായ വിവരണങ്ങൾ നൽകുന്നതിന് ആവശ്യമായ അത്യാധുനിക ഉപകരണങ്ങൾ വരെ ഇന്ന് ഈ ലാബിന് സ്വന്തം.കഴിഞ്ഞ 10 വർഷം കൊണ്ട് 26- ലക്ഷത്തിലധികം രൂപയുടെ അറ്റാദായമാണ് നഗരസഭയ്ക്ക് ഈ ലാബിൽ നിന്നും ലഭിച്ചിട്ടുള്ളത്.

കൂടാതെ 5- ജീവനക്കാരും ഒരു ട്രെയിനിയും ഉൾപ്പെടെ 6- പേരുടെ ശമ്പളവും ലാബിന്റെ എല്ലാവിധ മെയിന്റനൻസും റീ ഏജന്റ് ഉൾപ്പെടെ ഇതര സാമഗ്രികളുടെ വാങ്ങലും കഴിഞ്ഞതിനുശേഷം ആണ് ഈ തുക എന്ന് ഓർക്കണം. നിലവിൽ 77- ഓളം വിവിധ ഇനം ടെസ്റ്റുകൾ ആണ് ഇവിടെ ചെയ്തുവരുന്നത്.രാവിലെ 6.30 മുതൽ വൈകുന്നേരം 4.30 വരെയാണ് പ്രവർത്തി സമയം.. ഞായറാഴ്ചയും 12.30 വരെ പ്രവർത്തിക്കുന്നു.. നോർമൽ ബ്ലഡ് ഷുഗർ ടെസ്റ്റിന് വെറും 10/-രൂപയും തൈറോയ്ഡ് പാനലിനു 200/-രൂപയും തൈറോയ്ഡ് പ്രൊഫൈൽ ടെസ്റ്റിന് 900/- രൂപയും ആണ് ഇവിടത്തെ നിരക്ക്.. പുറമേ തൈറോയ്ഡ് ടെസ്റ്റിന് 2000/- രൂപയിലധികം ചാർജ് ചെയ്യുന്ന ഒരു സാഹചര്യമാണുള്ളത്.. ഇവിടെ നടത്തിവരുന്ന എല്ലാവിധ ടെസ്റ്റുകൾക്കും ഇതര സ്വകാര്യ സ്ഥാപനങ്ങളേക്കാൾ 50 ശതമാനത്തിൽ കൂടുതൽ കിഴിവാണെങ്കിലും ഗുണനിലവാരത്തിന്റെയും കൃത്യതയോടെയും പെരുമാറ്റത്തിന്റെയും കാര്യത്തിൽ 100% ആണ് എന്ന് നാട്ടുകാർ പറയുന്നു… പരിശോധന ഫലം ഈമെയിലൂടെയും വാട്സ്ആപ്പിലൂടെയും ലഭിക്കുന്നത് ഏറെ പ്രയോജനകരം തന്നെ.. ആതിര ബാബു ആണ് ഇവിടുത്തെ സീനിയർ ലാബ് ടെക്നീഷ്യൻ.. മൊബൈൽ നമ്പർ:-8921473830

