പാലാ :അഡ്വ ജോസഫ് മണ്ഡപം സകരണ മേഖലയിലെ അനുകരണീയ മാതൃകയാണെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു .സഹകരണ മേഖലയിൽ അര നൂറ്റാണ്ട് പൂർത്തീകരിച്ച അഡ്വ ജോസഫ് മണ്ഡപത്തിനു പാലായിലെ സഹകാരികൾ നൽകി സ്വീകരണ സമ്മേളനം പാലായിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ.

ഞങ്ങൾ വിദ്യാർത്ഥികളായിരുന്നപ്പോൾ ഞങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ മടി കാണിക്കാത്ത മണ്ഡപം സാർ കേരളാ കോൺഗ്രസിന് താങ്ങും തണലുമായിരുന്നെന്നു അഭിപ്രായപ്പെട്ടു .യോഗത്തിൽ സുലഭ പ്രസിഡണ്ട് സണ്ണി പൊരുന്നക്കോട്ട് അധ്യക്ഷം വഹിച്ചു.തോമസ് പീറ്റർ (ചെയർമാൻ പാലാ നഗരസഭ)സണ്ണി പെരുന്നക്കോട്ട് (പ്രസിഡണ്ട് സുലഭ ),ലോപ്പസ് മാത്യു (എൽ.ഡി.എഫ് ജില്ലാ കൺവീനർ) ,

ലാലിച്ചൻ ജോർജ് (സി.പി .ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ) ,അഡ്വ ജയസൂര്യൻ (ബിജെപി സംസ്ഥാന സെക്രട്ടറി)സോണി അഗസ്റ്റിൻ ,ജിജി തമ്പി ,തോമസ് വി.ടി (മുൻ പി.എസ്.സി മെംബർ),ജോയി നടുക്കര (മുൻ എം.പി) , ബേബി ഉഴുത്തുവാൻ (ചെയർമാൻ കിൻഫ്ര ), ടോബിൻ കെ അലക്സ് ,രാജേഷ് വാളി പ്ളാക്കൽ (ജില്ലാ പഞ്ചായത്തംഗം) അഡ്വ: ജോസ് ടോം,ബെന്നി ഈരൂരിക്കൽ എന്നിവർ പ്രസംഗിച്ചു

