പാലാ: നഷ്ടപ്പെട്ട കളിക്കളങ്ങൾ തിരിച്ചുപിടിക്കാൻ ചെറുപ്പക്കാർക്ക് കഴിയണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു. എഴുപത്തിരണ്ടാമത് സംസ്ഥാന നീന്തൽ മത്സരം പാലാ സെൻ്റ് തോമസ് കോളേജ് നീന്തൽകുളത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ പഠിച്ച ഈ കോളേജിൽ വരുവാനും സംവദിക്കാനും സാധിച്ചതിൽ തനിക്കുള്ള സന്തോഷം പങ്ക് വെച്ച മന്ത്രി യുവതലമുറയെ രാസ ലഹരിയിൽ നിന്നും രക്ഷിക്കുവാൻ ഇത്തരം സ്പേഴ്സ് മേളകൾക്ക് കഴിയട്ടെയെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

മാണി സി. കാപ്പൻ എം.എൽ.എ ,ഫ്രാൻസിസ് ജോർജ് എം.പി ,ബിനു പുളിക്കക്കണ്ടം ,മുരളിധരൻ ,ജേക്കബ്ബ് തോപ്പിൽ ,ജോർജ് പുളിങ്കാട് എന്നിവർ പ്രസംഗിച്ചു

