പാലാ: മഴക്കാലേതേര മുന്നൊരുക്കങ്ങൾക്കായി MLAY യുടെ നേതൃത്തത്തിൽ വിളിച്ച വിവിധ സംഘടനകളുടെ യോഗത്തിൽ വച്ച് പാലായിലെ വ്യാപാര സ്ഥാപനങ്ങളിൽ തുടർച്ചയായി വൈദ്യുതി വിതരണം തടസ്സപ്പെടുന്നതിന് ശാശ്വത പരിഹാരം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചൻ്റ് ചേംബറിൻ്റെ നേതൃതത്തിൽ നിവേദനം നല്കി.

മഴ ശക്തി പ്രാപിക്കുന്നതിനു മുമ്പ് ലൈനുകൾക്ക് മുകളിൽ നിൽക്കുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റണമെന്നും , ലൈനുകൾ നന്നാക്കുന്നതിന് ആവശ്യമായ ജോലിക്കാരെ നിയമിക്കണമെന്നും നിവേദത്തിൽ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻ്റ് വി.സി. പ്രിൻസ്, സംസ്ഥാന സെക്രട്ടറി റ്റോമി കുറ്റിയാങ്കൽ, യൂണിറ്റ് പ്രസിഡൻ്റ് ബാബു നെടുമുടി,ജോമോൻ ഓടയ്ക്കൽ, ജോമി ഫ്രാൻസിസ്’ എന്നിവരുടെ നേതൃത്വത്തിൽ നിവേധനം നല്കി.


