തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപ്രവർത്തകനായ പ്രതി സുകാന്ത് സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിക്കായി കസ്റ്റഡി അപേക്ഷ നൽകുമെന്ന് ഡിസിപി ഫറാഷ് ടി അറിയിച്ചു. ഇന്നലെയാണ് ഒളിവിലായിരുന്ന പ്രതി സുകാന്ത് സുരേഷ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കീഴടങ്ങിയത്.


