Kerala

മുസ്‌ലിം ലീഗ് നേതാക്കളെ സന്ദര്‍ശിച്ച് നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍

മലപ്പുറം: മുസ്‌ലിം ലീഗ് നേതാക്കളെ സന്ദര്‍ശിച്ച് നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍. വ്യക്തിപരമായ സന്ദര്‍ശനമാണുണ്ടായതെന്ന് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയോട് പറയാനുള്ളത് പറഞ്ഞുവെന്നും അന്‍വര്‍ വ്യക്തമാക്കി.

‘പൊളിറ്റിക്കല്‍ വിഷയത്തില്‍ തുടക്കം മുതലേ അദ്ദേഹത്തോടാണ് സംസാരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസും വ്യക്തിപരമായി ഞാനുമെടുത്ത നിലപാടിലും സൗഹാദര്‍മായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് ലീഗ്. ഇപ്പോഴുണ്ടായ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തോട് പറയുകയെന്നത് ധാര്‍മിക ഉത്തരവാദിത്തമാണ്’, അന്‍വര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top