പാലാ :പാലായിലെ ഏറ്റവും താഴ്ന്ന ഭാഗമായ മൂന്നാനിയിൽ റോഡിൽ വെള്ളം കയറി തുടങ്ങി.ചെറു വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട് .മുണ്ടുപാലം ഭാഗത്താണ് പിന്നീടുള്ള താഴ്ന്ന ഭാഗമെങ്കിലും അവിടെ വെള്ളം കയറിയിട്ടില്ല.എന്നാൽ കനത്ത മഴയ്ക്ക് ശമനമായതോടെ ജല നിരപ്പ് താഴുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം

പനയ്‌ക്കപ്പാലം .കൊല്ലപ്പള്ളി കടനാട് റോഡിലും വെള്ളം കയറിയിട്ടുണ്ട്.ചെറു വാഹന ഗതാഗതം തടസ്സപ്പെട്ടു.കിഴക്കൻ ഭാഗങ്ങളിൽ മഴയ്ക്ക് ശമനമുണ്ടെന്നാണ് ലഭിക്കുന്ന വിവരം .ജല നിരപ്പ് പറയാനുള്ള സാധ്യതയാണ് മീനച്ചിലാർ നിരീക്ഷണ സംഘവും അഭിപ്രായപ്പെടുന്നത് .


