Kerala

അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ ഹേർ സ്റ്റോറി വനിതാ ദിനആഘോഷവും തുല്യനീതി പ്രഭാഷണവും

 

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജസ് കോളേജ് കൊമേഴ്സ് എക്കണോമിക്സ് വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ ഹേർ സ്റ്റോറി വനിതാദിന ആഘോഷവും തുല്യനീതി പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചു.കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹെയർസ്റ്റോറിൽ വനിതാദിന ആഘോഷം ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച വനിതാ ദിന ആഘോഷത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ജിലു ആനി ജോൺ മുഖ്യപ്രഭാഷണം നടത്തി.

കോളേജ് ബസാർ റവ ബിജു കുന്നയ്ക്കാട്ട് കൊമേഴ്സ് വിഭാഗം മേധാവി ഷെറിൻ എലിസബത്ത് നാക്ക് കോഡിനേറ്റർ ഡോ. മിഥുൻ ജോൺ കോളേജിലെ ഇക്കണോമിക്സ് വിഭാഗം സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ തുല്യ നീതിയെന്ന വിഷയത്തിൽ കുറവിലങ്ങാട് ദേവമാതാ കോളേജ് ഇക്കണോമിക്സ് വിഭാഗം മുൻ മേധാവി ഡോ റ്റി. റ്റി മൈക്കിൾ പ്രഭാഷണം നടത്തി. ചടങ്ങിൽ കോളേജ് ബർസാർ ബിജു കുന്നയ്ക്കാട്ട്, ഇക്കണോമിക്സ് വിഭാഗം മേധാവി ലിഡിയാ ജോർജ് കോളേജ് , ഇക്കണോമിക്സ്സ് വിഭാഗം അധ്യാപകരായ ജോസിയ ജോൺ ഡോൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top