മൂന്നിലവ്:ലീഗൽ സർവീസ് അദാലത്തിൽ പങ്കെടുക്കാൻ എത്തിയ യുഡിഎഫ് നേതാവും, വ്യാപാരി വ്യവസായി ഏകോപനസമിതി കളത്തൂക്കടവ് യൂണിറ്റ് പ്രസിഡണ്ടും കോട്ടയം ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ജോൺസൺ പാറക്കലിനെ പലതവണ അപായപ്പെടുത്താ ൻ ശ്രമിച്ച പ്രതികളായാ അജിത്ത് ജോർജിനെയും, സന്തോഷ് പുതുശ്ശേരിയേയും അറസ്റ്റ് ചെയ്യാത്തതിൽ ഐ.എൻ.ടി.യു.സി മൂന്നിലവ് മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി നിരവധി ക്രിമിനൽ ക്കേസുകളിലും, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലുംപെട്ട സമൂഹത്തിൽ മാന്യത നടിച്ച് നടക്കുന്ന പഞ്ചായത്ത് മെമ്പർ കൂടിയായ പ്രതിയെ കേരള കോൺഗ്രസ് എമ്മിന്റെ സമ്മർദ്ദമാണ് പോലീസ് അറസ്റ്റ് ചെയ്യാത്തത് എന്ന് യോഗം ആരോപിച്ചു.

പ്രതിയായ മെമ്പറുടെയും ,കൂട്ടാളിയുടെയും,. അക്രമത്തിന് ഇരയായി ആശുപത്രിയിൽ അഡ്മിറ്റ് ആയ ജോൺസനെ സ്റ്റേറ്റ്മെൻറ് എടുക്കുവാൻ എന്ന വ്യാജേന സിവിൽ ട്രസിൽ വന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർ ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് ഡിസ്ചാർജ് ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി സ്വകാര്യ വാഹനത്തിൽ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയത്.
ഐ.എൻ.ടി.യു.സി മൂന്നിലവ് മണ്ഡലം പ്രസിഡൻറ് ബെന്നി മറ്റo അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡണ്ട് രാജൻ കൊല്ലം പറമ്പിൽ, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി.റ്റി രാജൻ, ,കോൺഗ്രസ്മുൻ മണ്ഡലം പ്രസിഡൻറ് ഷൈൻ പാറയിൽ, റോജി അമ്മിയാനിക്കൽ, സൈമൺ അറക്കൽ, സ്റ്റാൻലി മാണി, ജിജി നിരപ്പേൽ, ഉണ്ണിമുട്ടം, ജോണി ഇട്ടിയവിരാ, ബെന്നി വരിക്കപ്ലാക്കിൽ എന്നിവർ പ്രസംഗിച്ചു.

