പാലാ :പാലായുടെ കാരുണ്യത്തിന്റെ പ്രതീകമായിരുന്ന സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ് (എസ് എം എസ്) നടത്തി വരുന്ന വൃദ്ധരെ സംരക്ഷിക്കുന്ന ദയ ഭവന്റെ ഭൂമി കയ്യേറാനുള്ള നടപടികൾക്ക് ജോസ് കെ മാണിയുടെ ഇടപെടലിൽ പരിസമാപ്തിയായി .

ഇന്നലെ രാവിലെ ജെ സി ബി യുമായി വന്നു ദയാ ഭവന്റെ സംരക്ഷണ മതിൽ പൊളിച്ച് നീക്കിയ ജെയിംസ് കാപ്പൻ എന്ന വ്യക്തിയോട് നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടതിന് പ്രകാരമാണ് കയ്യേറ്റം നിർത്തിച്ചത്.തുടർന്ന് സ്ഥലം സി ഐ സംഭവ സ്ഥലം സന്ദർശിച്ചിരുന്നു .ജെയിംസ് കാപ്പനെ സി ഐ സ്ഥലത്തെത്താൻ നിർദ്ദേശിച്ചിരുന്നെങ്കിലും അയാൾ വന്നിരുന്നില്ല .
തുടർന്ന് വൈകിട്ടോടെ ജോസ് കെ മാണിയും ;മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്ററും സംഭവ സ്ഥലം സന്ദർശിക്കുകയും ആർ ഡി ഒ യ്ക്ക് ശക്തമായ നിർദ്ദേശങ്ങൾ നൽകുകയുമായിരുന്നു .ഇത്തരം അക്രമങ്ങൾ കാണിക്കുന്ന വ്യക്തിയുടെ സകല നിർമ്മാണ പ്രവർത്തനങ്ങൾക്കും സ്റ്റോപ്പ് മെമ്മോ നൽകണമെന്ന് ജോസ് കെ മാണി നിർദ്ദേശിച്ചു .ഉടൻ തന്നെ അദ്ദേഹം കലക്ടറുമായി ബന്ധപ്പെടുകയും കളക്ടറെ പ്രശ്നത്തിന്റെ രൂക്ഷത ബോധിപ്പിക്കുകയും ചെയ്തു .
ഇന്നലെ വൈകിട്ടോടെ ഡി വൈ എസ് പി ,സി ഐ ;ആർ ഡി ഒ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജെയിംസ് കാപ്പനെയും വിളിച്ചു വരുത്തി കർശനമായ മുന്നറിയിപ്പ് നൽകി .10.2 .2025 ആർ ഡി ഒ യുടെ ചേമ്പറിൽ വച്ച് ഒപ്പിട്ട എഗ്രിമെന്റ് കർശനമായി നടപ്പാക്കണമെന്നും ;അല്ലാത്ത പക്ഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പോലീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.ഇന്ന് രാവിലെ നിർമ്മാണ ജോലികൾ ആരംഭിക്കുമെന്നാണ് അറിയുന്നത്.ആർ ഡി ഒ ആഫീസ് ഉപരോധമടക്കമുള്ള പ്രത്യക്ഷ സമര പരിപാടികൾക്ക് നാട്ടുകാർ നീങ്ങുമ്പോഴാണ് ജോസ് കെ മാണി എം പി യുടെ അടിയന്തിര നീക്കമുണ്ടാകുന്നത്.

