കോട്ടയം :ഇന്നലെ മുൻ സിപിഐ(എം) എം എൽ എ അൻവർ ഒരു വെടി പൊട്ടിച്ചു .ഇന്ന് കോട്ടയം ജില്ലയിലെ പ്രമുഖനായ ഒരു സിപിഐ(എം) നേതാവ് തന്റെ തൃണമൂൽ കോൺഗ്രസിൽ ചേരും.രാഷ്ട്രീയ കേന്ദ്രങ്ങളിലും സ്‌പെഷ്യൽ ബ്രാഞ്ചിലും ഞെട്ടൽ ഉളവാക്കിയ ആ പ്രഖ്യാപനത്തിന്റെ പൊരുൾ തേടി രാഷ്ട്രീയ കേന്ദ്രങ്ങൾ നെട്ടോട്ടം തുടങ്ങി.കോട്ടയം ജില്ലയിലെ ഏരിയാ കമ്മിറ്റികളിലെല്ലാം സിപിഐഎം കോട്ടയം ജില്ലാ നേതാക്കൾ വിളി തുടങ്ങി അവിടെ നിന്നുള്ള ആരെങ്കിലുമാണോ ..?അല്ല എന്നാണ് മറുപടി ലഭിച്ചതെങ്കിലും സിപിഎം കേന്ദ്രങ്ങൾ അന്വേഷണത്തിലാണ് .

അങ്ങനെയാണ് പലരും പാലായിലെ മുൻ സിപിഎം കൗൺസിലറെ തേടിയെത്തുന്നത് .സ്വഭാവം കൊണ്ട് അൻവറിന്റെ അതെ സ്വഭാവം .ആരോടും പ്രതിബദ്ധതയില്ല.പ്രതിബദ്ധത പണത്തോടു മാത്രം .പണ്ടൊക്കെ നല്ല ഗുണ്ടായിസം ഇറക്കുമായിരുന്നെങ്കിലും ഈയിടെയായി ഗുണ്ടകൾക്കിട്ട് നല്ലപോലെ തിരിച്ചു കിട്ടുവാൻ തുടങ്ങി .അതുകൊണ്ട് അതും ചിലവാകുന്നില്ലെന്നായി.ഡ്രൈവർമാരുടെ ഭാഷയിൽ പറഞ്ഞാൽ ക്ലച്ച് പിടിക്കുന്നില്ല.
താഴേണ്ടിടത്ത് താഴും ,സിപിഎം ലെ ഗ്രൂപ്പിസം മൂത്തപ്പോൾ അംഗനവാടി ടീച്ചറായിരുന്ന പ്രസാദമുള്ള വനിതാ മെമ്പറുടെ അടുത്ത് ചെന്ന് നേരിട്ടങ്ങോട്ട് കാച്ചി എന്നോട് ക്ഷമിക്കണം ,മാപ്പാക്കണം .പക്ഷെ ഈ മാപ്പും കോപ്പും ഒത്തിരി കണ്ട പ്രസാദം വേറെ വല്ല നമ്പരുമുണ്ടെങ്കിൽ ഇറക്കി വിടാൻ പറഞ്ഞിട്ട് സ്ഥലത്ത് നിന്ന് നിഷ്ക്രമിച്ചു .സിപിഎം ലെ തന്നെ ബിന്ദുവിൽ കറങ്ങുന്ന കൗൺസിലറോടും ,വേണ്ടി വന്നാൽ സതി അനുഷ്ഠിക്കുന്ന കൗൺസിലറോടും ഇതേ നമ്പർ കാച്ചിയെങ്കിലും പാലക്കാട് കാരുടെ ഭാഷയിൽ പറഞ്ഞാൽ അയ്യത്തട എന്നായിപ്പോയി അവരുടെ മറുപടി കേട്ടപ്പോൾ .
പിന്നെയുള്ള മറ്റൊരു അടവാണ് ലൈംഗീക കാര്യങ്ങൾ പറഞ്ഞു ആളെ നാറ്റിക്കുക എന്നുള്ളത്.മൈ പാലാ എന്നൊരു വാട്ട്സാപ്പ് ഗ്രൂപ്പുണ്ടാക്കി വൈരാഗ്യമുള്ളവരക്കെതിരെ ലൈംഗീക കഥകളുണ്ടാക്കി പ്രചരിപ്പിക്കും . വനിതകളാണേൽ വെടിയാണെ …പുരുഷന്മാരായാൽ കോഴിയണേ എന്നൊക്കെ വച്ചലക്കും .പാലായിലെ പത്രക്കാരെയും പൊതു പ്രവർത്തകരെയും ആ ഗ്രൂപ്പിൽ അംഗമാക്കിയിട്ടുണ്ട് .ഒരു ഓൺ ലൈൻ പത്ര പ്രവർത്തകനും , ഒരു തീയേറ്റർ മുതലാളിയുമുണ്ട് സഹായത്തിനായി.മാണി സാറിന്റെ പി എ ആയിരുന്നപ്പോൾ പലരുടെയും ചീട്ട് കീറിയ തീയേറ്റർ മുതലാളിയിപ്പോൾ സ്വന്തം തീയേറ്ററിന്റെ വാതിൽക്കൽ ചീട്ട് കീറാനായി നിൽക്കുന്നത് വിധി വൈപരീധ്യമാവാം.പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ഇപ്പോൾ കൂടെ കൂടെ ആണെന്നാണ് അൻവർ വരെ പറഞ്ഞിട്ടുള്ളത് .
സിപിഎം പ്രമുഖ നേതാവൊന്നും അല്ലെങ്കിലും സിപിഎം ലെ നേതാവെന്ന് പറയുന്നതിലാണല്ലോ വാർത്താ പ്രാധാന്യം .കൊട്ടുകാപ്പള്ളീലെ പെണ്ണിനെയാ ഞാൻ കെട്ടുന്നതെന്നു വീമ്പിളക്കിയാൽ കിട്ടുന്ന പ്രശസ്തി കൊട്ടുകാപ്പള്ളീലെ ഡ്രൈവറുടെ മകളെയാണ് കെട്ടുന്നതെന്നു പറഞ്ഞാൽ കിട്ടില്ലല്ലോ.

