കോട്ടയം :രാഷ്ട്രീയ ക്കാർക്ക് ദേഹ അസ്വാസ്ഥ്യം കൂടെ പിറപ്പാണ്.ദേഹ അസ്വാസ്ഥ്യം മൂലം മന്ത്രിയുടെ ഒരാഴ്ചത്തെ പരിപാടികൾ റദ്ദാക്കിയിരുന്നു എന്നുള്ള വാർത്തകൾ നമ്മൾ സ്ഥിരം കാണാറുള്ളതാണ് .അതെ സമയം മന്ത്രി തന്റെ വിദേശ സ്വത്തുക്കൾ പരിപാലിക്കാനായി അവ നിക്ഷേപിച്ച രാജ്യങ്ങളിൽ പര്യടനത്തിലായിരിക്കുകയും ചെയ്യും .പല മന്ത്രിമാരുടെയും വിദേശ ചികിത്സയ്ക്ക് അടിസ്ഥാനം അദ്ദേഹത്തിന്റെ നിക്ഷേപങ്ങൾ ആരാജ്യത്തിലാണെന്നതാണ് .പല മുൻ മന്ത്രിമാരും അവരുടെ നിക്ഷേപമുള്ള രാജ്യങ്ങളിൽ മലയാളി അസോസിയേഷനുകൾ രൂപീകരിക്കുകയും അവരുടെ സ്വീകരണം ഏറ്റുവാങ്ങാനായി 45 ദിവസം കൂടുമ്പോൾ അവിടെ എത്തുകയും ചെയ്യാറുണ്ട് .

ആർ ബാലകൃഷ്ണ പിള്ളയെ അറസ്റ്റ് ചെയ്യുവാനായി പോലീസ് എത്തിയപ്പോൾ അദ്ദേഹം കുഴഞ്ഞു വീഴുകയും ചെയ്തു.അദ്ദേഹത്തിന്റെ പാർട്ടിയെ കെ സി ബി എന്നാണ് പത്രങ്ങൾ വിശേഷിപ്പിക്കുന്നത് .എന്നാലത് കോടതിയിൽ ചെന്നാൽ ബോധക്കേട് ആണെന്ന് നാട്ടുകാരും വിശേഷണം നൽകി .പാലാ മുനിസിപ്പാലിറ്റിയിലെ ചെയർമാൻ സ്ഥാന മാറ്റത്തെ തുടർന്ന് വിപ്പ് കൈപ്പറ്റാതിരിക്കുവാൻ ഷാജു തുരുത്തനും ദേഹ അസ്വാസ്ഥ്യമുണ്ടായി.പ്രശ്നം തീർന്നപ്പോൾ മുതൽ അദ്ദേഹം ഓടി നടക്കുന്നുണ്ട് .
ഏറ്റവും അവസാനമായി ദേഹ അസ്വാസ്ഥ്യം മൂലം പ്രശ്നത്തെ വഴി തിരിച്ചു വിട്ടിരിക്കുന്നത് ബിജെപി നേതാവ് പി സി ജോർജാണ് .അദ്ദേഹം ഇപ്പോൾ പോലീസ് സംരക്ഷണയിൽ കോട്ടയം മെഡിക്കൽ കോളേജിൽ മൂസമ്പിയും നുണഞ്ഞു കൊണ്ടിരിക്കുന്നു .എല്ലാം അദ്ദേഹത്തിന്റെ നാവിൽ നിന്നും വരുന്ന വികട സരസ്വതിയാണ് കാരണം .1980 ൽ ആദ്യമായി അദ്ദേഹം പൂഞ്ഞാറിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ നിയമസഭയിൽ മണീ ഗ്രൂപ്പ് അംഗങ്ങൾക്കു ഇരിക്കപ്പൊറുതി കൊടുക്കില്ലെന്നായി .തോമസ് കല്ലമ്പള്ളിയും ;ഒ ലൂക്കോസും തുടങ്ങിയ മാണീ ഗ്രൂപ്പ് അംഗങ്ങൾ ഒരു നിവർത്തിയും ഇല്ലെന്നായി . സഹിക്കെട്ട് ഒരിക്കൽ സ്പ്പീക്കർ എ പി കുര്യനോട് ഒ ലൂക്കോസ് ചോദിച്ചു .സാർ ഈ പി സി ജോർജിന് അശോകാ ബ്ലേഡ് കൊണ്ട് തോരൻ വച്ച് കൊടുക്കണം സാർ .അതുകേട്ട് പി സി ജോര്ജും സ്പീക്കർ കുര്യനും വയറു പൊത്തി കുറെയേറെ ചിരിച്ചു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

