Kerala

കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ, എക്സലൻസ് ഡേ 2026 വർണാഭമായി സംഘടിപ്പിച്ചു

 

പൂഞ്ഞാർ: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ പൂഞാറിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ എക്സലൻസ് ഡേ 2026 ആഘോഷം ജൂലൈ 17-ന് രാവിലെ 10.30-ന് വിവിധ പരിപാടികളോടെ നടന്നു.രാവിലെ 9 മണിക്ക് ബിരുദധാരികളുടെയും അതിഥികളുടെയും രജിസ്ട്രേഷൻ ആരംഭിച്ചു. തുടർന്ന് അക്കാദമിക് പ്രൊസഷനോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ജോൺ ജോർജ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഐ.എച്ച്.ആർ.ഡി. ഡയറക്ടർ പ്രൊഫ. (ഡോ.) എം. വി. രാജേഷ് അധ്യക്ഷത വഹിച്ച് സംസാരിച്ചു.പൂഞ്ഞാർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം. ജെ. ദീപം തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
അക്കാദമിക് രംഗത്തെ റിസർച്ച് വർക്കിനു മുൻതൂക്കം നൽകി കൊണ്ട് ഭാവിയിലേക്കുള്ള തൻ്റെ കാഴ്ചപ്പാട് ഉൽഘാടന സന്ദേശത്തിൽ എം.എൽ.എ അവതരിപ്പിച്ചു

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കർണാടക,സൂറത്ത്ക്കൽ , അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജു ആർ. മോഹൻ മുഖ്യപ്രഭാഷണം നടത്തി.ഇലക്ട്രോണിക്സ് വകുപ്പ് മേധാവി ശ്രീമതി ഫ്ലവർ എബ്രഹാം മുണ്ടയ്ക്കൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ചടങ്ങിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനർവ മോഹൻ, വൈസ് പ്രസിഡന്റ് ശ്രീ. അനിൽകുമാർ മഞ്ഞപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. ക്ലിന്റ് അരീപ്ലാക്കൽ, പി.ടി.എ പ്രസിഡന്റ് ശ്രീ. രാജു വെട്ടത്താനം എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥി പ്രതിനിധിയും രക്ഷാകർതൃ പ്രതിനിധിയും ആശംസാപ്രസംഗം നടത്തി.കോളേജ് ഡീൻ ശ്രീ. ഷൈൻ പി. ജെയിംസ് നന്ദിപ്രസംഗം നടത്തി. ദേശീയ ഗാനത്തോടെ പരിപാടികൾ സമാപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top