കോണ്‍ഗ്രസ് എംപി ശശി തരൂരുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്.

ഫെബ്രുവരി 28ന് കൂടിക്കാഴ്ചയ്ക്ക് ദില്ലിയിലെത്തണമെന്നാണ് നിര്‍ദേശം. പുനഃസംഘടനയ്ക്ക് പുറമേ ശശി തരൂരിന്റെ ലേഖന വിവാദത്തിലും നിര്‍ണായക തീരുമാനങ്ങള്‍ക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച എന്നാണ് വിവരം.
ശശി തരൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഗുരുതര പ്രതിസന്ധി തുടരുകയാണ്. തരൂരിന്റെ വിമര്‍ശന വിവാദങ്ങളില്‍ കുടുങ്ങരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം ലഭിച്ചു. തരൂരിന്റെ ലക്ഷ്യം വ്യക്തമല്ലെന്നും ജാഗ്രതയോടെ കാത്തിരിക്കാനും ധാരണയായി. ഇക്കാര്യത്തില്‍ കെ സി വേണുഗോപാല്‍ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തി.

