കോട്ടയം ജില്ലയിൽ നടക്കുന്ന ഏക ഉപതെരഞ്ഞെടുപ്പിൽ രാമപുരം ഗ്രാമപഞ്ചായത്ത് ജിവി സ്കൂൾ വാർഡിൽ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ മുന്നണികൾ മത്സരത്തിന് പൂർണ്ണ സജ്ജരായി. ന്യൂജനറേഷൻ പാട്ട് മുതൽ നാടൻപാട്ട് വരെയുള്ള പാരഡി ഗാനങ്ങൾ പ്രചരണ രംഗത്ത് കൂടുതൽ കൊഴുപ്പേകി. വീടുകൾ കയറിയിറങ്ങി ഉള്ള പ്രചരണത്തിനാണ് മുന്നണികൾ നേതൃത്വം കൊടുത്തത്. മൂന്നും നാലും തവണയാണ് ഓരോ സ്ഥാനാർത്ഥികളും മുന്നണികളും വീടുകൾ കയറിയിറങ്ങിയത്. അതുകൊണ്ടുതന്നെ കടുത്ത ചൂടിനെ അവഗണിച്ചും പോളിംഗ് ശതമാനം കൂടുമെന്ന് ഇവർ കണക്കുകൂട്ടുന്നു. മുന്നണികൾ അവകാശവാദങ്ങൾ പലതും ഉന്നയിക്കുമ്പോഴും,

അടിസ്ഥാനമായി തെരഞ്ഞെടുപ്പിന് കാരണമായ കൂറുമാറ്റം എൽഡിഎഫിന് വിനയാകുമോ എന്ന് അവർ ഭയപ്പെടുന്നു. രാമപുരം പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി കൂറുമാറ്റത്തിന് ശിക്ഷിക്കപ്പെടുന്നതിന്റെ ഭാഗമായുള്ള തെരഞ്ഞെടുപ്പായതുകൊണ്ട്, രാഷ്ട്രീയ പ്രബുദ്ധതയുള്ള രാമപുരത്ത് ജനങ്ങൾ കൂടെ നിൽക്കുമെന്നും പഞ്ചായത്തിൽ നിലവിലുള്ള സദ് ഭരണത്തിന് പിന്തുണ ലഭിക്കുന്നതുകൊണ്ടും, കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള അതൃപ്തിയും,യുഡിഎഫ് വൻ വിജയം ലഭിക്കുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. പഞ്ചായത്ത് ഭരണത്തെ യാതൊരുവിധത്തിലും സ്വാധീനിക്കില്ലാത്ത ഒരു തെരഞ്ഞെടുപ്പ് ആയതുകൊണ്ട്, സ്വാഭാവികമായും സത്യസന്ധമായ പഞ്ചായത്ത് വികസന ഭരണത്തിന് ജനങ്ങൾ വോട്ട് ചെയ്യുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. പുതിയ വികസനത്തിനു വേണ്ടിയും സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങളും തങ്ങൾക്ക് അനുകൂലമാകും എന്ന് എൽഡിഎഫ് കരുതുന്നു.
നരേന്ദ്രമോഡി സർക്കാരിന്റെ ജനപ്രിയ പദ്ധതികൾ തങ്ങൾക്ക് വോട്ടാക്കി മാറ്റാൻ കഴിയും എന്ന് ബിജെപി എൻഡിഎ സഖ്യം കരുതുന്നു. ഇടത് വലത് മുന്നണികളെ മാറിമാറി പരീക്ഷിക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി പുതിയ വികസനത്തിനു വേണ്ടി ഞങ്ങളെ തിരഞ്ഞെടുക്കു എന്നാണ് ബിജെപിയുടെ അവകാശവാദം.ഈ തെരഞ്ഞെടുപ്പിലെ വോട്ടിങ് നില ബിജെപി യുടെ പാലായിലെ വളർച്ചയെയും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലത്തെയും സ്വാധീനിക്കുമെന്ന് ബിജെപി നേതാക്കൾ കണക്ക് കൂട്ടുന്നു . രൂപീകരണ കാലം മുതൽ യുഡിഎഫ് ഉറച്ച കോട്ടയായ ജിവി സ്കൂൾ വാർഡിൽ റിക്കാർഡ് ഭൂരിപക്ഷത്തുള്ള വിജയം ആണ് ഇന്നത്തെ ലക്ഷ്യമെന്നും, അതുകൊണ്ടുതന്നെ ഒരു കള്ളവോട്ട് പോലും ചെയ്യാതിരിക്കുവാൻ ആവശ്യമായിട്ടുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടന്നും കഴിഞ്ഞ തവണത്തേതിനേക്കാൾ മൂന്നിരട്ടി ഭൂരിപക്ഷം വർദ്ധിക്കും എന്നും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ കെ ശാന്താറാം അഭിപ്രായപ്പെട്ടു.

