India

നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി; 6 മരണം

ലക്നൗ: ഉത്തർപ്രദേശിലെ ബാന്ദയിൽ നിയന്ത്രണ നഷ്ടപ്പെട്ട ട്രക്ക് പാഞ്ഞുകയറി ആറ് പേർക്ക് ദാരുണാന്ത്യം.

അപകടത്തിൽ നാല് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തെ സൈക്കിളുകളിലും റിക്ഷയിലും ഇടിച്ച് കയറുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.

ട്രക്കിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ റിക്ഷയിലേക്ക് വാഹനം ഇടിച്ച് കയറുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ കുരാഹി ഗ്രാമത്തിലെ താമസക്കാരായ മമത (48), രാകേഷ് (45), ഷഹബാസ് (12), നവീൻ (40) എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് പൊലീസ് പറയുന്നത്. റിക്ഷാ യാത്രക്കാരാണിവർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top