Kottayam

കടുവാമുഴിയിൽ പദ്ധതിയിൽ ഉൾപ്പെടുത്തി ബസ് സ്റ്റാൻഡിനായി ഏറ്റെടുത്ത സ്ഥലം വക മാറ്റി അന്യാധീനപ്പെടുത്താതെ നാടിന്റെ വികസനത്തിൽ അനിവാര്യമായ ബസ്റ്റാൻഡ് തന്നെ ആക്കി നിലനിർത്താൻ നാടും ജനങ്ങളും ഒന്നിക്കുക:എം ജി ശേഖരൻ

 

ഈരാറ്റുപേട്ട: ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്നതും വിസ്തൃതിയിൽ പരിമിതി ഉള്ളതുമായ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ സൗകര്യമുള്ള ഒരു ബസ്റ്റാൻഡ് അനിവാര്യമെന്ന് കണ്ടാണ് വർഷങ്ങൾക്കു മുമ്പ് പഞ്ചായത്ത് ആയിരുന്നപ്പോൾ കടുവാമു ഴിയിൽ ബസ് സ്റ്റാൻഡിന് സ്ഥലം ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ലക്ഷക്കണക്കിന് രൂപ മുടക്കി പൂർത്തീകരിച്ചത്.

എന്നാൽ കരതിരിച്ചുള്ള വേർതിരിവും പകയും മൂലം കടുവാമു ഴിയേയും വടക്കേക്കരയെയും നിലവിലുള്ള മുൻസിപ്പൽ ഭരണാധികാരികൾ മുൻഗാമികളെയും ജനങ്ങളെയും ആകെ വെല്ലുവിളിച്ചും വിഡ്ഢികളാക്കിക്കൊണ്ടും എവിടെയെങ്കിലും മാറ്റി നിർമ്മിക്കാൻ സ്ഥലങ്ങൾ മുൻസിപ്പാലിറ്റി അതിർത്തിയിൽ ഉണ്ടായിട്ടും ഭൂരിപക്ഷ ജനങ്ങൾക്കും നാടിനും വലിയ ഗുണകരമല്ലാത്തഹുണ്ർ ഹബ്ബ് എന്നൊരു സ്ഥാപനം നിർമ്മാണ ഫണ്ടിന്റെ പകുതി അടിച്ചു മാറ്റാൻ ജനങ്ങളെ ആകെ വഞ്ചിച്ചും ചതിച്ചും നാടിന്റെ വികസനത്തിൽ അനിവാര്യമായ കടുവാമു ഴി ബസ്റ്റാൻഡ് ഇല്ലായ്മ ചെയ്യാനും വേണ്ടി കടുവാമു ഴി ബസ്റ്റാൻഡിന് എടുത്ത സ്ഥലത്ത് തന്നെ നിർമ്മിക്കാൻ വാശിപിടിച്ചത്.

നിലവിലുള്ള ടൗൺ പ്രൈവറ്റ് ബസ്റ്റാൻഡ് പരിമിതമായ സ്ഥലവും കരിമ്പാറ പുറത്തുള്ളതും വേസ്റ്റ് ടാങ്കോ സേഫ്റ്റിക്ക് ടാങ്കോ നിർമ്മിക്കാൻ കഴിയാത്തതും പൊളിക്കാൻ ടെൻഡർ ചെയ്തിട്ടുള്ള സാഹചര്യത്തിലും ആണ് ഈ ക്രൂരത നികൃഷ്ട ജീവികളായ ഭരണാധികാരികൾ ചെയ്യുന്നത് എന്ന യാഥാർത്ഥ്യം നാടും ജനങ്ങളും തിരിച്ചറിയണം. ഭരണകക്ഷികളായ മുസ്ലീം ലീഗും കോൺഗ്രസ് പാർട്ടിയും ഈ കാര്യത്തിൽ അനുമതി നൽകിയിട്ടുണ്ടോ. നിങ്ങൾ അറിഞ്ഞിട്ടുണ്ടോ. നിങ്ങളുടെ നിലപാട് എന്താണ് ജനങ്ങളോട് തുറന്നു പറയണം.

സിവിൽ സ്റ്റേഷൻ സൺറൈസ് ഹോസ്പിറ്റൽ നിരവധി വ്യവസായ സ്ഥാപനങ്ങൾ മറ്റു സ്ഥാപനങ്ങൾ അടക്കമുള്ള വടക്കേക്കരയോടും കടുവാമു ഴിയോടും കാണിച്ച ഈ വഞ്ചനയ്ക്ക് ബന്ധപ്പെട്ടവരും അഴിമതിയുടെ പങ്ക് പറ്റുന്നവരും കണക്കുപറേണ്ടിവരും തലമുറയോട് മാപ്പിരിക്കേണ്ടിവരും ഇതിൽ ആർക്കെങ്കിലും നിയന്ത്രണം ഉണ്ടോ? ജനങ്ങളെ വഞ്ചിക്കുന്നവർ ആരും അധികകാലം സുഖിച്ച് വാണചരിത്രം നാട്ടിൽ ഇല്ല. ഓർക്കുക ഒരു അധികാര സ്ഥാനങ്ങളും ശാശ്വതമല്ല. കിട്ടുന്ന അവസരം അഴിമതി നടത്തി പണം വാരിക്കൂട്ടാൻ ശ്രമിക്കുമ്പോൾ അത്തരം പണം മക്കൾക്ക് പോലും ശരിക്ക് അനുഭവിക്കാൻ പറ്റാതെപോവുക യേയുള്ളൂ നീതിബോധവും ജനങ്ങളോട് ബാധ്യതയും ഉള്ളവർ ഉടൻ രംഗത്തിറങ്ങുക തിരുത്തിക്കുക.

എം ജി ശേഖരൻ 
സിപിഐ ജില്ലാ എക്സിക്യൂടീവ്‌ മെമ്പർ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top