പാലാ :സ്വർണ്ണം കായ്ക്കും മരമായാലും
പുരയ്ക്ക് മീതെ ചരിഞ്ഞെന്നാൽ
വെട്ടിക്കളയും കട്ടായം

1986 ൽ സിപിഐ(എം) ൽ നിന്നും എം വി രാഘവനും;പി വി കുഞ്ഞിക്കണ്ണനും ;സി പി മൂസാൻ കുട്ടിയും ബദൽ രേഖാ വിവാദമുണ്ടാക്കി പുറത്ത് പോയപ്പോൾ പാലായിൽ ഒരു സിപിഎം പ്രകടനത്തിൽ നിന്നും മുഴങ്ങി കേട്ട മുദ്രാവാക്യമാണിത്.അങ്ങനെയുള്ള മുദ്രാവാക്യങ്ങളൊക്കെ മാണി ഗ്രൂപ്പിന് അന്യമാണെങ്കിലും അങ്ങനെയൊരു മുദ്രാവാക്യം മുഴക്കേണ്ട ഘട്ടം ഈയിടെ പാലാ മുനിസിപ്പാലിറ്റിയിൽ സംജാതമായി .
കേരളാ കോൺഗ്രസ് നിലപാടുകൾക്കെതിരെ സ്വന്തം പാർട്ടിയുടെ ചെയർമാൻ ഷാജു തുരുത്തൻ നിലപാട് സ്വീകരിച്ചു .ചെയർമാൻ സ്ഥാനം രാജി വയ്ക്കില്ലെന്ന നിലപാട് സ്വീകരിച്ചപ്പോൾ കളി കാണാനായി പ്രതിപക്ഷം ഒരു അവിശ്വാസ പ്രമേയം കൊണ്ടുവന്നു .ആ പ്രമേയത്തെ വിജയിപ്പിച്ച് ഭരണപക്ഷം തുരുത്തനിട്ടും ;പ്രതിപക്ഷത്തിനിട്ടും ആഞ്ഞടിച്ചു .മുരിക്കുംപുഴ വാഴും ക്ഷിപ്ര പ്രസാദിനി യു ക്കെയിലമ്മയെ കൊണ്ടുവന്നാണ് പ്രഹരമേല്പിച്ചത്.യു ക്കെയിലമ്മ വന്നപോലെ തന്നെ തിരിച്ചും പോയി.ഓപ്പറേഷൻ യു ക്കെയിലമ്മ നടത്തിയത് ഭരണ പക്ഷത്തെ നാൽവർ സംഘമായിരുന്നു .
കണ്ടത്തിൽ പുളി നടുന്ന കൗൺസിലർ 22 തവണ യു ക്കെയിലമ്മയെ വിളിച്ചെങ്കിലും മൊബൈൽ വേറെ ആമ്പിള്ളേരുടെ കൈയ്യിലായിരുന്നു .അവസാനം യു ക്കെയിലമ്മയെ അധികാരികൾ തടഞ്ഞ് വച്ചെന്നും പറഞ്ഞ് ഒരു വാർത്തയുണ്ടാക്കി ജാള്യത മറച്ചു .ഷാജു തുരുത്തനെ ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റിയ അന്ന് വൈകിട്ട് പൂഴിക്കടകൻ പ്രയോഗമായി കേരളാ കോൺഗ്രസ് ഒന്നാം വാർഡിന്റെയും ,രണ്ടാം വാർഡിന്റെയും പ്രസിഡണ്ട് മാർ തൽ സ്ഥാനം രാജിവച്ചു.തുരുത്തന് പിന്തുണ കൊടുത്തു .
എന്നാൽ ഒന്നാം വാർഡ് സെക്രട്ടറി റോണി വർഗീസ് തുരുത്തൻ പാർട്ടി തീരുമാനങ്ങൾ അംഗീകരിക്കണമെന്നും ,താൻ പാർട്ടി നിലപാടിനൊപ്പമാണെന്നും പറഞ്ഞു നിഷേധ പ്രസ്താവനയിറക്കി .ഇല്ലത്ത് തങ്കച്ചൻ പോയാൽ വല്ലത്തിൽ വോട്ട് ചോരുമോ എന്നുള്ളതാണിവിടെ വിഷയം ,അദ്ദേഹം 37 വർഷമായി വാർഡ് പ്രസിഡണ്ട് ആണത്രേ .ഇത്രയും കാലം മറ്റൊരു നേതാവിനെ വളരാൻ അനുവദിച്ചില്ലെന്നും ആക്ഷേപമുണ്ട് .തെരെഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇദ്ദേഹത്തിന്റെ വീട്ടിൽ കപ്പ കമ്മിറ്റിയും ;സോമരസവും നൽകുന്നതാണ് ഇദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തനമെന്ന് എതിരാളികളും പറയുന്നു .വല്ലത്തിൽ വോട്ടുണ്ടെങ്കിലല്ലേ അത് ചോരൂ എന്നും പറയുന്നവർ കുറവല്ല .
ഒന്നാം വാർഡിൽ തുരുത്തൻ വിജയിക്കുന്നത് കപ്പ കമ്മിറ്റിയും ;സോമ രസവും കൊണ്ടാണെന്നും പിന്നെ ഞാവള്ളിക്കാരുടെ പിന്തുണയും കൊണ്ടാണെന്നാണ് പലരും പറയുന്നത് .ഇത്തവണ യു ഡി എഫ് സ്ഥാനാർത്ഥിയായാൽ സഭയുടെ പിന്തുണ ലഭിക്കുമെന്ന കണക്കു കൂട്ടൽ അസ്ഥാനത്താണ്.അത് ചിതറിയേക്കാമെന്നും നിരീക്ഷകർ പറയുന്നു .കഴിഞ്ഞ 30 വർഷമായി തുരുത്തനും;തുരുത്തിയും മാറി മാറി വാർഡിന്റെ പ്രതിനിധികളാവുമ്പോൾ ;ഇവിടെ മറ്റൊരു നേതാവിനെ വളരാൻ അനുവദിച്ചിരുന്നില്ല .ജോസുകുട്ടി പൂവേലിയും ,റോണി വർഗീസുമെല്ലാം മത്സരിക്കാൻ യോഗ്യത ഉള്ളവരാണെങ്കിലും അവരെയെല്ലാം ഇവരുടെ പ്രചണ്ഡ പ്രചാരണത്തിൽ തഴയുകയാണ് പതിവ്.
ഇത്തവണ ഒന്നാം വാർഡ് ജനറൽ സീറ്റാണെങ്കിൽ എൽ ഡി എഫിന്റെ ബാനറിൽ ജോസുകുട്ടി പൂവേലിയോ , റോണി വർഗീസൊ സ്ഥാനാര്ഥികളാവും , എന്നാൽ വനിതാ വാർഡാവുകയാണെങ്കിൽ പറ്റിയ മഹിളാ പ്രധാൻ ഏജന്റുമാരെയും , ആശാ വർക്കർമാരെയും എൽ ഡി എഫ് കണ്ടു വച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ
പാലായിലെ പടയൊരുക്കം :നാളെ 13 ;14 ;15 വാർഡുകളിൽ വിധി നിർണ്ണയിക്കുന്നത് സിപിഐ എമ്മോ ,സ്വതന്ത്രനോ ..?

