Kerala

തോട്ടിൽ മാലിന്യം ഒഴുക്കി :മധ്യസ്ഥ ശ്രമത്തിന്‌ വന്ന മാണി സി കാപ്പൻ എം എൽ എ യുടെ മുൻപിൽ ഇരു കക്ഷികളും തമ്മിൽ വാക്കേറ്റം

പാലാ :അല്ലപ്പാറ :അല്ലപ്പാറ തോട്ടിൽ മാലിന്യം ഒഴുക്കുന്നു എന്ന പരാതി നേരിട്ട് അന്വേഷിക്കാനെത്തിയ മാണി സി കാപ്പൻ എം എൽ എ യുടെ മുൻപിൽ വച്ച് ഇരു കക്ഷികളും തമ്മിൽ വാക്കേറ്റം ഉണ്ടായി .ഇന്ന് രാവിലെ ഏഴരയോടെയാണ് മാണി സി കാപ്പൻ എം എൽ എ അല്ലപ്പാറയിലുള്ള സംഭവ സ്ഥലത്ത് എത്തിയത് .

പാലാ ബേക്കറി ഉടമ റോയിയും;തൊട്ടടുത്ത ഫ്ലാറ്റ് ഉടമ സിറിയക് കാപ്പനും ;തടി വ്യാപാരി കുഞ്ഞുമോൻ പാലക്കലും തമ്മിലാണ് മൂവരും  തോട്ടിൽ മാലിന്യം  ഒഴുക്കുന്നു എന്ന പരാതി ഉയർത്തിയത്  .രാത്രി കാലങ്ങളിൽ തോട്ടിലേക്ക് പാലാ ബേക്കറിയിലെ  മാലിന്യങ്ങൾ തള്ളുന്നു എന്നാണ് സിറിയക് കാപ്പനും ;കുഞ്ഞുമോൻ പാലയ്ക്കലും ആരോപിക്കുന്നത് .എന്നാൽ താൻ ട്രീറ്റ് മെന്റ് പ്ലാന്റ് ഉണ്ടാക്കിയത് സ്ഥലം എം എൽ എ യെ കാണിച്ചെന്നും ,മാലിന്യം സംസ്ക്കരിക്കപ്പെടുമ്പോൾ താൻ മാലിന്യം തോട്ടിൽ ഒഴുക്കുന്നില്ലെന്നുമാണ് പാലാ ബേക്കറിയുടമ റോയി പറയുന്നത് .

തോടും പരിസരവും നേരിട്ട് കണ്ട എം എൽ എ തുടർന്ന് ബേക്കറി കോംബൗണ്ടിലെ ട്രീറ്റ് മെന്റ് പ്ലാന്റും കണ്ടു .അതെ സമയം തൊട്ടടുത്ത ഫ്ളാറ്റിലെ മലിന ജലമാണ് തോട്ടിലേക്ക് ഒഴുകുന്നതെന്നു റോയി ആരോപണം ഉന്നയിച്ചു.തുടർന്ന് കുഞ്ഞുമോനും ;റോയിയും തമ്മിൽ  വാക്കേറ്റം ഉണ്ടായി .എന്നെ വിളിച്ചു വരുത്തി വാക്കേറ്റം ഉണ്ടാക്കിയത് ശരിയല്ല എന്ന് പറഞ്ഞ മാണി സി കാപ്പൻ സ്ഥലത്ത് നിന്നും പോവുകയാണ് ഉണ്ടായത്.

ഇതേ പ്രശ്നത്തിൽ കോട്ടയം മീഡിയയ്‌ക്കെതിരെയും ;പേണ്ടാനാം വയലിലെ ഒരു സിപിഐ(എം) നേതാവിനെതിരെയും സാമ്പത്തീക ആരോപണവും കുഞ്ഞുമോന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട് . ;സിറിയക് കാപ്പൻ;തോമസ് കാപ്പൻ എന്നിവർ കോട്ടയം മീഡിയയ്‌ക്കെതിരെയും സാമ്പത്തീക ആരോപണം ഉന്നയിച്ചിട്ടുണ്ട് .ഇതിന് മുൻപ് ഇവർ തമ്മിൽ തർക്കമുണ്ടായത് റിപ്പോർട്ട് ചെയ്തിരുന്നു .അതിൽ ഡേവിസ് നഗർ ഭാഗത്തുള്ള പാലാ ബേക്കറിയിൽ ജോലി ചെയ്യുന്ന  രണ്ടു സ്ത്രീകൾ കുഞ്ഞുമോന്റെ വസതിയിൽ നിന്നും മാലിന്യങ്ങൾ തോട്ടിലേക്ക് ഒഴുക്കുന്നത് ഞങ്ങൾ കണ്ടതാണെന്നു റിപ്പോർട്ട് ചെയ്തതിനെ ;പെണ്ണുങ്ങളെ വച്ച് ഞങ്ങൾക്കിട്ട് കോട്ടയം മീഡിയാക്കാരൻ പണി തന്നു എന്നും ആരോപണം ഉന്നയിച്ചു .

ഇരു ഭാഗത്തിന്റെയും കാര്യങ്ങൾ നിക്ഷ്പക്ഷമായി റിപ്പോർട്ട് ചെയ്യുകയാണ് കോട്ടയം മീഡിയ അന്നും ഇന്നും  നടത്തിയിട്ടുള്ളത്.സാമ്പത്തീക ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്താനും തയ്യാറാവണം . അത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും തയ്യാറാകേണ്ടതുണ്ട്.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top