പാലാ: ചിറ്റാർ: റബ്ബർ ടാപ്പിംഗ് തൊഴിലാളി കുളിക്കടവിൽ കുഴഞ്ഞ് വീണ് മരിച്ചു. മണ്ണനാൽ താഴെ.ജോയി (55)യാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കുളിക്കടവിൽ കുഴഞ്ഞ് വീണ് മരിച്ചത്.

റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ ജോയി സ്ഥിരമായി വെട്ടുന്ന റബ്ബർ മരങ്ങൾ വെട്ടിയ ശേഷം പതിവുള്ള കുളിക്കായി ചിറ്റാർ പള്ളിക്ക് സമീപമുള്ള കടവിൽ കുളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.പരേതന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭാര്യ റോസമ്മ (മാമ്പുഴക്കൽ) മക്കൾ ജെറിൻ ജോയി ,ജിത്തു ജോയി ,സംസ്ക്കാരം പിന്നീട് .

