പാലാ :വിപ്പ് കൈപ്പറ്റി ഭരണപക്ഷ കൗൺസിലർമാർ ;കോപ്പ് കൂട്ടി പ്രതിപക്ഷവും.ഇരു പക്ഷവും ശക്തി സംഭരിച്ചാണ് നിൽപ്പ്.പക്ഷെ ഇന്നലെ വൈകുന്നേരം പ്രതിപക്ഷ ഗോൾ മുഖത്തേക്ക് ഭരണ പക്ഷമായ എൽ ഡി എഫ് ആഞ്ഞൊരടി അടിച്ചു.സിപിഐ യുടെ ഏക മെമ്പർ ആർ സന്ധ്യ വിദേശത്തേക്ക് പോയതായിരുന്നു .ആറ് മാസത്തെ അവധിയും ലഭിച്ചിരുന്നു .

എന്നാൽ അവരെ തന്ത്ര പൂർവം തിരിച്ചു വരുത്തിയാണ് ഭരണപക്ഷം ആവനാഴിയിലെ ആഗ്നേയാസ്ത്രം പുറത്തെടുത്തത്.അത് രഹസ്യമായി കാത്ത് സൂക്ഷിച്ചതിനാൽ സംഭവം വിജയിച്ചു.എന്നാൽ ഭരണ പക്ഷത്തെ തന്നെ ഒരു കൗൺസിലർ ഇതറിഞ്ഞപ്പോൾ ഞെട്ടി പോയെന്നാണ് റിപ്പോർട്ടുകൾ.ഇന്ത്യൻ റുപ്പി എന്ന ചിത്രത്തിൽ പറയുന്ന പോലെ സി എച്ചെ..കളി പാളീന്നാ തോന്നുന്നേ എന്ന് ആ ഭരണ പക്ഷ കൗണ്സിലർക്കും തോന്നി തുടങ്ങി.
ഇന്ന് പതിനൊന്നിന് ആർ സന്ധ്യ കൗൺസിലിൽ എത്തും.സന്ധ്യയുടെ മൊബൈൽ ഫോണിലേക്കു പല കോളുകളും എത്തുന്നുണ്ടെങ്കിലും .മറുപടിയൊന്നും ലഭിക്കുന്നില്ലെന്നാണ് വിളിക്കുന്നവരുടെ പരാതി .എന്നാൽ വേണ്ട മുന്നൊരുക്കത്തോടെ തന്നെയാണ് സന്ധ്യക്ക് സിന്ദൂരം ചാർത്തി ഇവിടെ വരെ എത്തിച്ചതെന്നാണ് ഭരണ കക്ഷികളും പറയുന്നത് .പ്രതിപക്ഷത്തിന്റെ ഓപ്പറേഷന്റെ ഹോൾസെയിൽ ഒരു ദേശീയ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട സ്വതന്ത്ര കൗൺസിലറാണ് എന്നാണ് അറിയാൻ കഴിഞ്ഞത് .

