Kottayam

രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം ‘വരവേല്പ് 2026’ സംഘടിപ്പിച്ചു

 

രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വരവേല്പ് 2026 എന്ന പേരിൽ പുതിയതായി പ്ലസ് വൺ ക്ലാസിലേക്ക് കടന്നുവന്ന മുഴുവൻ വിദ്യാർഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് പ്രവേശനോത്സവം നടത്തി.പ്രിൻസിപ്പൽ ഡിറ്റോ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച സമ്മേളനം രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശാന്താറാം ഉദ്ഘാടനം ചെയ്തു. ഫാ.ജോമോൻ പറമ്പിൽത്തടത്തിൽ,രാമപുരം ഗ്രാമപഞ്ചായത്ത് മെമ്പർ മിനി റ്റി.ജോൺ, പിടിഎ പ്രസിഡന്റ് ജീസ് അഗസ്റ്റിൻ, സ്കൂൾ ഹെഡ്മാസ്റ്റർ നെൽസൺ അലക്സ്, അധ്യാപകരായ ഷിനു ആനത്താരക്കൽ, ജിബിൻ ജോസഫ് എന്നിവർ സംസാരിച്ചു.

പ്രവേശനോത്സവം അക്ഷരാർഥത്തിൽ ഉത്സവമായി മാറുന്ന കാഴ്ചയാണ് കുറച്ചു വർഷങ്ങളായി നമ്മൾ കാണുന്നത്.
പരസ്പര സ്നേഹം, കരുതൽ എന്നിവ ഉണ്ടാവുകയും നല്ല രീതിയിൽ അത് വളർത്തുകയും ചെയ്യാൻ വിദ്യാഭ്യാസം കാരണമാവണം. അറിവിലൂടെ പുരോഗതി പ്രാപിക്കുക എന്നതു തന്നെയാണ് വിദ്യാഭ്യാസത്തിന്റെ പരമോന്നതമായ ലക്ഷ്യം. പുതിയ കാര്യം അറിയുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ ലഭിക്കുന്ന സന്തോഷം അളവറ്റതാണ്. അറിവാർജിച്ച് ആത്മവിശ്വാസത്തോടെ വളരുന്നതിന്റെ ആനന്ദമാണ് ആധുനികകാലത്ത് വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടത്. അതിലേയ്ക്കാണ് നമ്മുടെ കുട്ടികൾ ചുവട് വയ്ക്കേണ്ടത്.

അതിനുള്ള ഇടങ്ങളായി വിദ്യാലയങ്ങൾ മാറണമെന്ന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശാന്താറാം പറഞ്ഞു.
കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സൗഹൃദയുടെയും കരിയർ ഗൈഡൻസിന്റെയും ക്ലാസുകൾ നടന്നു. അദ്ധ്യാപകരായ മിനു തോമസ്, ജോജി ഇന്നസെന്റ് എന്നിവർ നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top