മേലുകാവ്മറ്റം : മേലുകാവിൽ വനഭൂമി ഇല്ലാത്തതും ജനസാന്ദ്രത ചതുരശ്രകിലോമീറ്റർന് 500 ന് മുകളിൽ വരുന്നതും അതിർത്തി പങ്കിടുന്ന വില്ലേജുകൾ ഒന്നും തന്നെ ഇഎസ്എ യിൽ ഉൾപ്പെടാത്തതുമായ മേലുകാവ് വില്ലേജിനെ തെറ്റായ ഏരിയൽ മാപ്പിംഗ് ലൂടെ ഇഎസ്എ കരട് വിഞാപനത്തിൽ ഉൾപെട്ടുള്ള സാഹചര്യത്തിൽ പ്രസ്തുത വിഞാപനത്തിൽ നിന്നും മേലുകാവ് വില്ലേജിനെ ഒഴിവക്കണം എന്ന് പഞ്ചായത്ത് കമ്മിറ്റി ഐക്യകണ്ടേന തീരുമാനമെടുത്തു.
ഗ്രാമ സഭ, ജൈവ മാനേജ്മെന്റ് കമ്മിറ്റി, സർവ്വകക്ഷിയോഗം, ഫോറസ്റ്റ്, റവന്യു കൃഷി എന്നി വകുപ്പുകളുടെ മേലുകാവ് വില്ലേജിനെ ഇഎസ്എ യിൽ നിന്ന് ഒഴിവാക്കണം എന്ന റിപ്പോർട്ട് ഉൾപ്പോടെയുള്ള നിവേദനം മേലുകാവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് വേണ്ടി പ്രസിഡന്റ് ഇൻ ചാർജ് ശ്രീമതി ഷൈനി ജോസ്, മെമ്പർ അനുരാഗ് ചേർന്ന് മുഖ്യമന്ത്രിക്ക് നേരിട്ട് നൽകി.