പാലാ :പാലാ ടൗണിലെ ഹെഡ്ലോഡ് (ചുമട് )തൊഴിലാളികൾക്ക് വിശ്രമകേന്ദ്രം അനുവദിക്കണമെന്ന് പാലാ മുൻസിപ്പൽ അധികാരികളോട് ചുമട്ടുതൊഴിലാളി യൂണിയൻ (കെ ടി യു സി എം ) ആവശ്യപ്പെട്ടു. ഉച്ചയൂണിനുള്ള ആഹാരം പോലും കഴിക്കുവാൻ കടത്തിണ്ണകളെ ആശ്രയിക്കേണ്ട അവസ്ഥ ആണെന്നും യൂണിയൻ ആരോപിച്ചു.പാലായിൽ നടന്ന യൂണിയൻ യോഗത്തിൽ യൂണിയൻ പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ ടോബിൻ കെ അലക്സ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഷിബു കാരമുള്ളിൽ , ബിബിൻ പുളിക്കൽ” സാബു കാരക്കൽ ,കെ കെ ദിവാകരൻ നായർ , ബെന്നി ഉപ്പൂട്ടിൽ,സത്യൻ പാലാ , കുര്യായാച്ചൻ മണ്ണാർമറ്റം,വിൻസൻറ് തൈമുറി,രാജൻ കിഴക്കേടത്ത്,ശരത്ത് ജോയ്,തോമസ് ജോൺ,ബിജു ആർ,സന്തോഷ് തമ്പി,കിരൺ കുമ്മണിയിൽ,ബാബൂട്ടി പരമലക്കുന്ന് ,സാബു പരമല, മേരിതമ്പി,തുടങ്ങിയവർ പ്രസംഗിച്ചു