

പാമ്പാടി :ജന പ്രതിനിധികൾ,ഉദ്യോഗസ്ഥർ,ആശ പ്രവർത്തകർ, ഹരിത കർമ സേനഅംഗങ്ങൾ,തൊഴിൽ ഉറപ്പ് രംഗത്ത് സജീവമായി ഉള്ളവർ,കുടുംബ ശ്രീ പ്രവർത്തകർഎന്നിവരുടെ ആഗ്രഹം നിറവേറ്റാനാണ് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക് ഒക്ടോബർ 13 ന് കേരള നിയമ സഭയും നിയമ സഭാ പ്രവർത്തനവും കാണുവാൻ എം എൽ എ അഡ്വ. ചാണ്ടി ഉമ്മൻ മുഖേന അനുമതി വാങ്ങിയിട്ടുള്ളത്.മൃഗ ശാലയും ശംഖുമുഖം കടപ്പുറവും സന്ദർശിച്ചേ സംഘം മടങ്ങുകയുള്ളു.

13 രാവിലെ 4 ന് വെള്ളൂർ ഇല്ലിവളവിൽ നിന്നും വാഹനം പുറപ്പെടും. 9 നെങ്കിലും നിയമ സഭയിൽ എത്തിയാലേ സാധാരണ 11 മണിയോടെ സംഭവിക്കാവുന്ന വാക്ക് ഔട്ട് ഉണ്ടായാലും നിയമ സഭാ പ്രവർത്തനം കാണാൻ പറ്റുകയുള്ളു എന്നതിനാലാണ് ഈ സമയ ക്രമീകരണം.ഇതിനകം 3 ബസിനുള്ള രെജിസ്ട്രേഷൻ ആയിക്കഴിഞ്ഞു.
തങ്ങൾ വിജയിപ്പിച്ച വിട്ടവർ നിയമസഭയിൽ എന്ത് പറയുന്നു എന്ന് കാണുവാനുള്ള ആഗ്രഹം ജനങ്ങൾ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:സിജു കെ ഐസക്കിനോട് ആരാഞ്ഞപ്പോഴാണ് അദ്ദേഹം ഈ സൗകര്യം ഒരുക്കി നൽകിയത്.
