കൊച്ചി: സ്‌കൂളില്‍ സൂംബ പരിശീലിപ്പിക്കുന്നത് വിവാദമാക്കേണ്ടതില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. ചെറുപ്പക്കാര്‍ക്ക് വലിയതോതില്‍ ജീവഹാനിയുണ്ടാകുന്ന കാലമാണ്.

ജീവിത ശൈലി രോഗങ്ങള്‍ വ്യാപിക്കുന്ന സാഹചര്യം കൂടിയുണ്ട്. അത്തരമൊരു കാലഘട്ടത്തില്‍ സ്‌കൂള്‍ തലംമുതല്‍ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള പരിശീലനം ശീലമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ആരോഗ്യസംരക്ഷണത്തിന് വേണ്ടിയുള്ള കാര്യങ്ങള്‍ വിവാദമാക്കേണ്ടതില്ല. സൂംബ ഡാന്‍സ് സാര്‍വ്വത്രികമാണെന്നും ചരിത്രത്തിലാദ്യമായി യൂത്ത് കോണ്‍ഗ്രസ് ക്യാംപിലും ഇത്തരം പരിശീലനം സംഘടിപ്പിച്ചുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ സൂചിപ്പിച്ചു.
സംസ്ഥാനത്ത് മുഴുവന്‍ എ പ്ലസുകാര്‍ക്ക് പോലും പ്ലസ് വണ്‍ അഡ്മിഷന്‍ കിട്ടാത്ത സാഹചര്യമുണ്ട്. പ്രത്യേകിച്ചും മലബാറില്‍. അതാണ് വിവാദമാകേണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

