തിരുവനന്തപുരം: കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി യാത്രകാർക്ക് പരിക്ക്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്ക്. തിരുവനന്തപുരം പാലോട് മൈലം മൂട് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവം.

അഗ്നിരക്ഷാ ജീവനക്കാരൻ വിനിൽ വി നായരും സുഹൃത്ത് വിഷ്ണുവിനുമാണ് പരിക്ക് ഏറ്റത്. പാലോട് നിന്നും ഭരതന്നൂർ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ബൈക്കിൽ നിന്നും തെറിച്ചു വീണ രണ്ടു പേരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. വിനിലിന് കൈക്കും നെറ്റിക്കുമാണ് പരിക്കേറ്റത്

