India

സംവിധായകൻ പാർഥോ ഘോഷ് അന്തരിച്ചു

മുംബൈ:പ്രശസ്ത ഹിന്ദി – ബംഗാളി സംവിധായകൻ പാർഥോ ഘോഷ് (76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് മുംബൈയിലെ വീട്ടിലായിരുന്നു അന്ത്യം.

മമ്മൂട്ടി-മോഹൻലാൽ-ജോഷി ഹിറ്റ് ചിത്രമായ മലയാളത്തിലെ ‘നമ്പർ 20 മദ്രാസ് മെയിലി’ന്റെ ഹിന്ദി റീമേക്കായ ‘തീസ്‌രാ കോൻ’ സംവിധാനം ചെയ്തത് പാർഥോ ഘോഷ് ആണ്.

16-ലേറെ ബോളിവുഡ് ചിത്രങ്ങളും ഒട്ടേറെ ബംഗാളി ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1985-ൽ സഹസംവിധായകനായാണ് തുടക്കം. 1991-ൽ പുറത്തിറങ്ങിയ ‘100 ഡേയ്‌സ്’ ആണ് ആദ്യചിത്രം. ബോക്സ് ഓഫീസിൽ വൻവിജയമായിരുന്നു ഈ ചിത്രം. ഗുലാം ഇ മുസ്തഫ, യുഗപുരുഷ് എന്നീ ശ്രദ്ധേയ ചിത്രങ്ങളുടെയും സംവിധായകനാണ് പാർഥോ ഘോഷ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top