India

ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യരുത്; ഭാര്യാസുഹൃത്തിൻ്റെ വിവാഹത്തിന് ചെലവായത് 4 ലക്ഷം രൂപ

ഭാര്യയുടെ സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ വൻ തുക ചെലവാക്കിയെന്ന യുവാവിൻ്റെ പോസ്റ്റ് വൈറലാകുന്നു. ഏകദേശം നാല് ലക്ഷം രൂപയാണ് യുഎസിലെ ഡോക്ടറായ ശ്രാവൺ പാനുഗന്തിയുടെ കുടുംബത്തിന് ചെലവ് വന്നത്. സാമൂഹ്യമാധ്യമമായ എക്സിലാണ് ശ്രാവൺ ഈ വിവരം പങ്കുവച്ചത്. ഇതോടെ പോസ്റ്റ് ചർച്ചയ്ക്ക് തുടക്കമിട്ടു.

തൻ്റെ ഭാര്യയുടെ സുഹൃത്തിൻ്റെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് ഏകദേശം 4 ലക്ഷം രൂപ ചിലവഴിച്ചതായി X-ലെ ഒരു പോസ്റ്റിൽ പാനുഗന്തി പറഞ്ഞു. ബാച്ചിലർ പാർട്ടിക്ക് 2,000 ഡോളർ (ഏകദേശം 1.67 ലക്ഷം രൂപ), ബ്രൈഡൽ ഷവറിന് 1,500 ഡോളർ (ഏകദേശം 1.25 ലക്ഷം രൂപ), വസ്ത്രങ്ങൾക്കുള്ള അധിക പണം എന്നിങ്ങനെയുള്ള ചെലവുകൾ അദ്ദേഹം വിശദീകരിച്ചു.

ഈ സാമ്പത്തിക ബാധ്യതയിൽ പനുഗന്തി തൻ്റെ നിരാശ പ്രകടിപ്പിച്ചു. ‘നിങ്ങളുടെ സുഹൃത്തുക്കളോട് ചെയ്യുന്ന ഭയാനകമായ കാര്യം’ എന്നും അദ്ദേഹം കുറിച്ചു. ഇത്തരം ചെലവുകൾ അടുത്ത സുഹൃത്തുക്കളെക്കാളുപരി ഏറ്റവും കടുത്ത ശത്രുക്കൾക്കായി നീക്കിവയ്ക്കണമെന്നും അദ്ദേഹം കുറിപ്പിൽ പരിഹസിച്ചു. ഡോക്ടർ പങ്കുവച്ച പോസ്റ്റ് 2 ദശലക്ഷത്തിലധികം പേരാണ് കണ്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top