നാഗാർജുനയുടെ മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതനായി. സൈനബ് റവ്ജിയാണ് വധു.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വെള്ളിയാഴ്ച ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹം.

അഖിലിന്റെയും സൈനബിന്റെയും വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പരമ്പരാഗത ആചാര പ്രകാരമായിരുന്നു വിവാഹം.

