മുണ്ടക്കൈ ദുരന്തത്തിൽ പെട്ടവർക്കായുള്ള ടൗൺഷിപ്പിനായി ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി.
ഭൂമി ഏറ്റെടുക്കുമ്പോൾ എസ്‌റ്റേറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സർക്കാറിന് എസ്റ്റേറ്റുകൾ സൗകര്യം നൽകണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
എൽസ്റ്റൺ, ഹാരിസൺ എസ്റ്റേറ്റുകൾ സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്.