ഗൃഹനാഥനു നേരെ വീട്ടിൽ കയറി ഗുണ്ട ആക്രമം. വെള്ളൂർ ലക്ഷംവീട് പ്രദേശത്ത് താമസിക്കുന്ന അശോകൻ (60) നെയാണ് ആക്രമിച്ചത്.

ആശോകന്റെ അടുക്കൽ ഒരു സംഘം തീപ്പെട്ടി ചോദിച്ച് എത്തുകയായിരുന്നു. തീപ്പെട്ടി നൽകാഞ്ഞതാണ് അക്രമിക്കാനുള്ള കാരണം.

അശോകന്റെ മുഖത്തും തലയിലും ഗുണ്ടാസംഘം കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. ആക്രമണത്തിൽ അശോകന്റെ ചെവിക്ക് ഗുരുതര പരുക്കേൽക്കുകയും പല്ല് ഇളകി പോവുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ അശോകനെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

