കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് വീണ് സത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.

കേരളത്തിന്‌റെ ആരോഗ്യരംഗത്തെ വെന്‌റിലേറ്ററിലാക്കിയ ആരോഗ്യമന്ത്രിയാണ് വീണാജോര്‍ജ്ജെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. ആരോഗ്യമന്ത്രി എത്രയും പെട്ടെന്ന് രാജിവെച്ച് പുറത്തുപോകണമെന്നും വി ഡി സതീശന്‍ തുറന്നടിച്ചു. ബിന്ദുവിന്‌റെ മരണത്തിന് ഉത്തരവാദി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജാണ്. ആരോഗ്യ മന്ത്രി എന്ത് അടിസ്ഥാനത്തിലാണ് ആരുമില്ല എന്ന് പറഞ്ഞതെന്നും വി ഡി സതീശന്‍ ചോദിച്ചു. ആരെങ്കിലും പറയുന്ന ന്യായീകരണം വിശദീകരിക്കലല്ല ആരോഗ്യമന്ത്രിയുടെ ജോലി. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുകയാണ് വേണ്ടത്.

രക്ഷാപ്രവര്‍ത്തനം നടന്നില്ല എന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. രക്ഷാപ്രവര്‍ത്തനം നടക്കാത്തതിന് കാരണം ആരോഗ്യമന്ത്രിയാണെന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായത് ഗുരുതരമായ അനാസ്ഥയാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

