നിലമ്പൂരിൽ നടക്കുന്നത് രാഷ്ട്രീയ നാടകമെന്ന് റാപ്പർ വേടൻ. നിലമ്പൂരിലെ സ്ഥാനാർത്ഥികളിൽ കൂടുതൽ ഇഷ്ടം എം സ്വരാജിനോട്. എന്നാൽ താൻ ഒരു രാഷ്ട്രീയപാർട്ടിയുടെയും ആളല്ല സ്വതന്ത്ര പാട്ടെഴുത്തുകാരരനാണ് ഞാൻ.

നിലമ്പൂരിലെ രാഷ്ട്രീയ നാടകങ്ങളെ കുറിച്ച് കൂടുതൽ പറഞ്ഞ് കുഴപ്പത്തിൽ ആകാൻ താനില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് പറയാനുണ്ട് ഇപ്പോൾ കാര്യങ്ങൾ കുറച്ച് ദിവസത്തേക്ക് പറയുന്നില്ല.

ഒരുപാട് കാര്യങ്ങൾ വേറെ തീർക്കാനുണ്ട് അതിന് ശേഷം പ്രതികരിക്കാം. വലിയ രാഷ്ട്രീയ നാടകങ്ങൾ നടക്കുന്നുണ്ട്. സ്വന്തമായി രാഷ്ട്രീയ പാർട്ടിയെ പറ്റി ആലോചിക്കുന്നില്ല. സ്വതന്ത്ര സംഗീതജ്ഞനാണ് താനെന്നും അദ്ദേഹം പറഞ്ഞു.

