രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയ്ക്ക് വിലക്ക്. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് കെ പി സി സി നിർദ്ദേശം.

ഇന്ന് വൈകീട്ട് അഞ്ചുമണി വരെ പരസ്യ പ്രതികരണം പാടില്ലെന്ന് നിർദ്ദേശം. ശശി തരൂരിനെതിരായ പ്രതികരണത്തിലാണ് കെപിസിസിയുടെ വിലക്ക്.

നിലമ്പൂരിലേക്ക് ക്ഷണിക്കാൻ ആരുടെയും കല്യാണമല്ലെന്നായിരുന്നു പരിഹാസം. പ്രചാരണത്തിന്റെ ഭാഗമാകാൻ ആരും ക്ഷണിക്കേണ്ടതില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാജ്യതാല്‍പര്യമെന്ന് തരൂർ പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തി താല്‍പര്യമാണെന്നും അദ്ദേഹം വിമർശിച്ചു.റെ നാളായി തരൂരിന്റ കൂറ് മോഡിയോടും ശരീരം കോൺഗ്രസിലുമാണെന്നും ഉണ്ണിത്താൻ പരിഹസിച്ചു.

