Kerala

പൊളളയായ വാക്കുകൾ കൊണ്ടുളള നിർമിതി; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘ധനകാര്യ മന്ത്രിയുടെ പ്ലാന്‍ ബി എന്നത് പ്ലാന്‍ വെട്ടികുറയ്ക്കലാണ്.

15000 കോടി രൂപയുടെ പ​ദ്ധതികളാണ് 2024-25 സാമ്പത്തിക വർഷത്തിൽ വെട്ടി ചുരുക്കിയത്. നിയമസഭാ ചെലവാക്കാൻ അനുമതി നൽകിയ പണം നിയമം ലംഘിച്ചു കൊണ്ടാണ് പ​ദ്ധതികൾ വെട്ടികുറച്ചത്. ഭരണാഘടനാ വിരുദ്ധമായ നടപടിയാണ് ​ഗവൺമെന്റ് ചെയ്തത്.

ന്യൂനപക്ഷ സ്കോളർഷിപ്പികൾ വെട്ടി ചുരുക്കിയത് കൂടാതെ പട്ടിക ​ജാതി വർ​ഗ പദ്ധതിയിലും വ്യാപകമായ വെട്ടികുറയ്ക്കലുകൾ നടത്തിയിട്ടുണ്ടെ’ന്ന് വി ഡി സതീശൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top