Kerala

പീഡനശ്രമം ചെറുത്ത ഗര്‍ഭിണിയെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; യുവാവ് അറസ്റ്റിൽ

കോയമ്പത്തൂർ: ഗർഭിണിയായ യുവതിയെ പീഡിപ്പിച്ച്‌ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തളളിയിട്ട യുവാവ് അറസ്റ്റില്‍. 27കാരനായ ഹേമരാജാണ് പിടിയിലായത്.

തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. കോയമ്പത്തൂർ- തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനില്‍ തിരുപ്പൂരില്‍ നിന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂരിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത രേവതിയ്ക്കാണ് (35) ദുരനുഭവം ഉണ്ടായത്.

രാവിലെ 6.40ഓടെയാണ് യുവതി റിസർവ് ചെയ്യാത്ത ടിക്കറ്റുമായി ട്രെയിനില്‍ പ്രവേശിച്ചത്. തുടർന്ന് വനിതാ കോച്ചില്‍ ഇരിക്കുകയായിരുന്നു. ആ സമയത്ത് കോച്ചില്‍ ഏഴ് സഹയാത്രികരായ സ്ത്രീകളും ഉണ്ടായിരുന്നു. ട്രെയിൻ ജോലർപേട്ട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതോടെ രേവതി ഒഴികെ കോച്ചിലുണ്ടായിരുന്ന എല്ലാ സ്ത്രീകളും ഇറങ്ങിപ്പോയി. ആ സമയത്താണ് ട്രെയിനിലേക്ക് ഹേമരാജ് കയറിയത്. തുടർന്ന് ഇയാള്‍ ഒറ്റയ്ക്കിരിക്കുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പീഡനം തടയുന്നതിനിടെ രേവതി ഇയാളെ ചവിട്ടി. ഇതില്‍ പ്രകോപിതനായ പ്രതി ട്രെയിനില്‍ നിന്ന് രേവതിയെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top