കാസര്‍കോട്: സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം രാജഗോപാലന്‍ എംഎല്‍എയെ തിരഞ്ഞെടുത്തു.

സിപിഐഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള കാസര്‍കോട് ജില്ലാ സമ്മേളനമാണ് രാജഗോപാലനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ജില്ലാ കമ്മിറ്റിയില്‍ ഒന്‍പത് പേര്‍ പുതിയതായി ഇടംപിടിച്ചപ്പോള്‍ മുന്‍ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ഏഴ് പേരെ ഒഴിവാക്കി.
മാധവന്‍ മണിയറ, രജീഷ് വെള്ളാട്ട്, ഷാലു മാത്യു, പി സി സുബൈദ, എം മാധവന്‍, പി പി മുഹമ്മദ് റാഫി, മധു മുതിയക്കാല്‍, ഓമന രാമചന്ദ്രന്‍, സി എ സുബൈര്‍ എന്നിവരാണ് ജില്ലാ കമ്മിറ്റിയില്‍ പുതിയതായി ഇടംപിടിച്ചത്. എം വി ബാലകൃഷ്ണന് പുറമേ ടി രഘുദേവന്‍, കുഞ്ഞിരാമന്‍, എം വി കൃഷ്ണന്‍, പി അപ്പുക്കുട്ടന്‍, എം ലക്ഷ്മി, കെ സുധാകരന്‍ എന്നിവരെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്.

