ലോകകപ്പില്‍ അര്‍ജന്റീന താരം ലയണല്‍ മെസിയുടെ ഓരോ നേട്ടവും ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ ആഘോഷിക്കുകയാണ്. ഇന്നലെ ഓസ്ട്രിയക്കെതിരായ പോരാട്ടത്തില്‍ ഇരട്ട ഗോളുകള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ചരിത്ര നേട്ടമാണ് മെസി നേടിയത്. അതിനിടയില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവ് എം ബി രാജേഷ്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരം ലയണല്‍ മെസി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കുഞ്ഞ പന്തില്‍ അര സെഞ്ച്വറിയടിച്ച താരം വൈഭവ് സൂര്യവംശി.

അതുപോലെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ തവണ നിലപാട് മാറ്റിയ മുഖ്യമന്ത്രിവി ഡി സതീശനാണെന്നുമാണ് എം ബി രാജേഷിന്റെ പോസ്റ്റ്. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമാണ് എം ബി രാജേഷ് മുഖ്യമന്ത്രിക്കെതിരെ ട്രോളുമായി എത്തിയത്.

എം ബി രാജേഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിനു താഴെ കമന്റുകള്‍ നിറയുകയാണ്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ നുണ- പുനര്‍ജനി മേനോന്, മലയാളികളെ നുണ പറഞ്ഞ് പറ്റിച്ച മുഖ്യമന്ത്രിയെന്ന റെക്കോര്‍ഡ് സതീശനാണ്, എന്തൊക്കെ പറഞ്ഞാലും എന്ത് അഴിമതി നടത്തിയാലും പൂക്കിയെ വിശ്വസിക്കുന്ന അടിമകള്‍ ഇപ്പോഴും ഉണ്ട്…എന്നിങ്ങനെയാണ് രാജേഷിനെ അനുകൂലിക്കുന്നവരുടെ കമന്റുകള്‍.