India

ലഖ്നൗ കോച്ചിങ് സെന്ററിൽ തീപിടിത്തം, 14 മരണം

ലഖ്നൗ∙ ഉത്തർപ്രദേശിലെ ലക്നൗവിൽ കോച്ചിങ് സെന്ററിൽ തീപിടിത്തം. അലിഗഞ്ച് പ്രദേശത്തുള്ള കോച്ചിങ് സെന്ററും ഗെയിമിങ് സെന്ററും ചേർന്ന മൂന്നു നില കെട്ടിടത്തിനാണ് തീപിടിച്ചത്. 13 പേർ മരിച്ചു.

ആറുപേരെ രക്ഷപ്പെടുത്തിയതായി നാട്ടുകാർ പറഞ്ഞു. നിരവധിപേർ ഇനിയും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഫയർഫോഴ്സും പൊലീസും സംഭവസ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഒട്ടേറെപ്പേർ കെട്ടിടത്തിനകത്ത് നിന്ന് താഴേയ്ക്ക് ചാടിരക്ഷപ്പെടുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.

സംഭവ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top