Kerala

വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

വടകര: വടകരയില്‍ വര്‍ഗീയ പ്രചാരണം നടത്തുന്നുവെന്ന എല്‍ഡിഎഫിന്റെ ആരോപണങ്ങളെ തള്ളി യുഡിഎഫ്. ഫേക്ക് ഐഡി ഉപയോഗിച്ച് യുഡിഎഫിനെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്നും മുന്നണി ആരോപിച്ചു.

മതതീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ട് തേടുന്നുവെന്ന വ്യാജ പോസ്റ്റര്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചു എന്നാണ് പരാതി. കോഴിക്കോട് റൂറല്‍ എസ് പിക്ക് യുഡിഎഫ് പരാതി നല്‍കി. വര്‍ഗീയ വിഭജനം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നും ശക്തമായ നടപടി എടുക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top