മലപ്പുറം: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട് സന്ദര്‍ശിക്കാത്തതില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ വി വസീഫ്.

വി വി പ്രകാശിന്റെ വീടിന്റെ പടി ചവിട്ടാന്‍ ഷൗക്കത്തിന് ഭയം കാണുമെന്നും കുടുംബത്തിന്റെ മുഖത്ത് നോക്കാന്‍ ജാള്യത കാണുമെന്നും വസീഫ് കുറ്റപ്പെടുത്തി.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ നിലമ്പൂരില്‍ നിന്നും പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച ഷൗക്കത്ത് മണ്ഡലത്തിലുള്ള വി വി പ്രകാശിന്റെ വീട് സന്ദര്‍ശിക്കാത്തത് ചൂണ്ടികാട്ടിയാണ് പ്രതികരണം.
ഗ്രൂപ്പ് സമവാക്യത്തില്‍ സ്വീകാര്യനല്ലാത്ത പ്രകാശിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിന്റെ ഹൃദയവേദനയിലാണ് നെഞ്ചുപൊട്ടി അദ്ദേഹം മരിച്ചതെന്ന് ഓരോ നിലമ്പൂരുകാരനും അറിയാമെന്നും വസീഫ് പ്രതികരിച്ചു.

