വീട്ടിൽ വിശ്രമത്തിൽ തുടരുന്ന ഉമാ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ച് നടന്‍ മോഹന്‍ലാല്‍.

നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹന്‍ലാല്‍ ഉമാ തോമസ് എംഎല്‍എയെ പാലാരിവട്ടത്തെ വീട്ടിലെത്തി കണ്ടത്. ഉമ തോമസ് തന്നെ ഫെയ്‌സ്ബുക്കിലൂടെ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രവും കുറിപ്പും പങ്കുവെച്ചു.
തൊട്ടടുത്ത് ഷൂട്ടിനെത്തിയപ്പോഴാണ് മോഹല്‍ലാല്‍ ഉമ തോമസിനെ സന്ദര്‍ശിച്ചത്. സത്യന്‍ അന്തിക്കാടിന്റെ ഹൃദയപൂര്‍വം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് മോഹന്‍ ലാല്‍ എത്തിയത്.

